യുജിസി നെറ്റ് പരീക്ഷ എഴുതിയോ? ഉത്തര സൂചിക പുറത്ത്; ഔദ്യോഗിക വെബ്‌സൈറ്റിൽ പരിശോധിക്കാം

യുജിസി നെറ്റ് പരീക്ഷ എഴുതിയോ? ഉത്തര സൂചിക പുറത്ത്; ഔദ്യോഗിക വെബ്‌സൈറ്റിൽ പരിശോധിക്കാം

ഡല്‍ഹി: യുജിസി നെറ്റ് ജൂണ്‍ 2026 പ്രൊവിഷണല്‍ ഉത്തര സൂചിക നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പുറത്തുവിട്ടു. 84 വിഷയങ്ങളിലെ ഉത്തര സൂചികയാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷയിൽ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in വഴി ഉത്തര സൂചിക പരിശോധിക്കാവുന്നതാണ്. ഉത്തര സൂചികയുമായി ബന്ധപ്പെട്ട പരാതികൾ ഇന്ന് മുതൽ ചൊവ്വാഴ്ച വരെ സമർപ്പിക്കാം. ചോദ്യം ഒന്നിന് 200 രൂപ നിരക്കിൽ ഫീസ് അടച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരാതികള്‍ ഉന്നയിക്കാനുള്ള സൗകര്യമുണ്ട്. സബ്ജക്ട് വിദഗ്ധർ അംഗീകരിക്കുന്ന പരാതികൾക്കുള്ള ഫീസ് പൂർണമായി തിരികെ നൽകുന്നതാണ്.

ഉത്തര സൂചിക ഡൗണ്‍ലോഡ് ചെയ്യുന്ന വിധം

ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in സന്ദർശിക്കുക.

ഹോം പേജിലെ യുജിസി നെറ്റ് ആന്‍സര്‍ കീ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ചോ അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയോ ഉപയോഗിച്ചോ ലോഗിന്‍ ചെയ്യുക.

ആവശ്യമായ വിവരങ്ങളും സെക്യൂരിറ്റി പിന്നും നല്‍കുക.

‘Sign in’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് ഉത്തര സൂചിക, റെസ്‌പോണ്‍സ് ഷീറ്റ്, ചോദ്യപേപ്പര്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.

The post യുജിസി നെറ്റ് പരീക്ഷ എഴുതിയോ? ഉത്തര സൂചിക പുറത്ത്; ഔദ്യോഗിക വെബ്‌സൈറ്റിൽ പരിശോധിക്കാം appeared first on Express Kerala.

Spread the love
See also  ബിരുദധാരികൾക്ക് സുവർണ്ണാവസരം; ബാങ്ക് ഓഫ് ബറോഡയിൽ 2482 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകൾ!
Scroll to Top