ബിരുദധാരികൾക്ക് സുവർണ്ണാവസരം; ബാങ്ക് ഓഫ് ബറോഡയിൽ 2482 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകൾ!

ബിരുദധാരികൾക്ക് സുവർണ്ണാവസരം; ബാങ്ക് ഓഫ് ബറോഡയിൽ 2482 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകൾ!

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് നിയമനം നടക്കുന്നു. ആകെ 2482 ഒഴിവുകളാണ് ഉള്ളത്. കേരളത്തിലും നിരവധി ഒഴിവുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 7-നകം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

അടിസ്ഥാന യോഗ്യതകൾ

പ്രായം: അപേക്ഷകന്റെ പ്രായം 21 മുതൽ 30 വയസ്സ് വരെ.

പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 5 വർഷവും, ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്.

വിദ്യാഭ്യാസം: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.

പ്രവൃത്തിപരിചയം: ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിൽ ഓഫീസർ തസ്തികയിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം നിർബന്ധമാണ്.

ഭാഷാ പ്രാവീണ്യം: അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം.

Also Read:തൊഴിൽ അന്വേഷകർക്ക് കനത്ത തിരിച്ചടി; ജാർഖണ്ഡിൽ 44 റിക്രൂട്ട്‌മെന്റ് പരീക്ഷകൾ റദ്ദാക്കി!

ശമ്പളവും അപേക്ഷാ ഫീസും

ശമ്പളം: അടിസ്ഥാന ശമ്പളം 48,480 രൂപയിൽ ആരംഭിച്ച് 85,920 രൂപ വരെ. ആയിരിക്കും. മുൻപരിചയത്തിന് ഒരു അഡ്വാൻസ് ഇൻക്രിമെന്റ് ലഭിക്കും.

സർവീസ് ബോണ്ട്: ജോലിയിൽ പ്രവേശിച്ച് കഴിഞ്ഞാൽ കുറഞ്ഞത് 3 വർഷം ബാങ്കിൽ സേവനമനുഷ്ഠിക്കണം. അല്ലെങ്കിൽ 2 ലക്ഷം രൂപ വരെ പിഴയടക്കേണ്ടി വരും.

അപേക്ഷാ ഫീസ്: ജനറൽ/OBC/EWS വിഭാഗക്കാർക്ക് 850 രൂപ. SC/ST/ഭിന്നശേഷിക്കാർ/സ്ത്രീകൾ എന്നിവർക്ക് 175 രൂപ

തെരഞ്ഞെടുപ്പ് പ്രക്രിയ

ഓൺലൈൻ പരീക്ഷ: ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയായിരിക്കും. ജനറൽ ഇന്റലിജൻസ്, റീസണിംഗ്, ജനറൽ അവയർനസ്, ജനറൽ ഇംഗ്ലീഷ്, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങൾ ഉണ്ടാകും. തെറ്റായ ഉത്തരങ്ങൾക്ക് 0.25 മാർക്ക് നെഗറ്റീവ് ഉണ്ടായിരിക്കും.

ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് (LPT): 10 അല്ലെങ്കിൽ 12 ക്ലാസ്സുകളിൽ മലയാളം ഒരു വിഷയമായി പഠിക്കാത്തവർ പ്രാദേശിക ഭാഷാ പരീക്ഷ പാസ്സാകണം.

The post ബിരുദധാരികൾക്ക് സുവർണ്ണാവസരം; ബാങ്ക് ഓഫ് ബറോഡയിൽ 2482 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകൾ! appeared first on Express Kerala.

See also  വിജയ്‌യുടെ ‘ജനനായകൻ’ ഒ.ടി.ടിയിലേക്ക്; സ്ട്രീമിങ് ആഗസ്റ്റ് 21 മുതൽ | Thalapathy Vijay Jana Nayagan OTT release
Spread the love
Scroll to Top