
ബിജെപിയുടെ പുതിയ കേന്ദ്ര ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന പുതിയ ടീമിൽ പരിചയസമ്പന്നർക്കും യുവനേതാക്കൾക്കും ഒരുപോലെ പ്രാധാന്യം നൽകുമെന്നാണ് സൂചന. മുൻ കേന്ദ്രമന്ത്രിമാരായ അനുരാഗ് താക്കൂറും സ്മൃതി ഇറാനിയും പാർട്ടി കേഡറിലേക്ക് തിരിച്ചെത്തുന്നു എന്നതു തന്നെയാണ് ഈ പുതിയ പട്ടികയിലെ പ്രധാന ആകർഷണം. കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഇരുവർക്കും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും സംഘടനാ പുനഃസംഘടനയും മുന്നിൽ കണ്ട് പ്രധാനപ്പെട്ട സംഘടനാ ചുമതലകൾ നൽകാൻ സാധ്യതയുണ്ട്.
വനിതകൾക്കും യുവാക്കൾക്കും വലിയ പ്രാതിനിധ്യം നൽകുന്ന തരത്തിലായിരിക്കും ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക തയ്യാറാക്കുക. പ്രധാനപ്പെട്ട തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ പ്രവർത്തനം ഊർജ്ജസ്വലമാക്കാനും കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം നൽകാനും ലക്ഷ്യമിട്ടാണ് കേന്ദ്ര നേതൃത്വത്തിൽ ഈ മാറ്റങ്ങൾ വരുത്തുന്നത്.
The post ബിജെപിയുടെ പുതിയ ദേശീയ നേതൃപട്ടിക ഇന്ന് പുറത്തിറക്കും? appeared first on Express Kerala.




