‘ഏറെ സ്നേഹിക്കുന്ന എൻ്റെ പാർട്ടിക്ക് വിട’: BJP നേതൃത്വത്തിന് ‘വീണ്ടും’ രാജിക്കത്ത് സമർപ്പിച്ച് ഷെഹ്സാദ് പൂനവാല; തീരുമാനം വ്യക്തിപരവും സാമ്പത്തികവുമായ കാരണങ്ങളാൽ | BJP Leader Shehzad Poonawalla

‘ഏറെ സ്നേഹിക്കുന്ന എൻ്റെ പാർട്ടിക്ക് വിട’: BJP നേതൃത്വത്തിന് ‘വീണ്ടും’ രാജിക്കത്ത് സമർപ്പിച്ച് ഷെഹ്സാദ് പൂനവാല; തീരുമാനം വ്യക്തിപരവും സാമ്പത്തികവുമായ കാരണങ്ങളാൽ | BJP Leader Shehzad Poonawalla

BJP Leader Shehzad Poonawalla

ന്യൂഡൽഹി: ബി.ജെ.പിയിലെ എല്ലാ പാർട്ടി ചുമതലകളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി സമർപ്പിച്ച് ദേശീയ വക്താവ് ഷെഹ്സാദ് പുനവാല. മുൻപ് നൽകിയ രാജി ബി.ജെ.പി നേതൃത്വം തള്ളിയിരുന്നെങ്കിലും ഇത്തവണ രാജി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി അധ്യക്ഷൻ നിതിൻ നവീന് അദ്ദേഹം വീണ്ടും കത്തയച്ചു. എക്‌സിലൂടെയാണ് പുനവാല തന്റെ രാജിക്കാര്യവും കത്തിന്റെ വിശദാംശങ്ങളും പരസ്യമാക്കിയത്.(BJP Leader Shehzad Poonawalla Resigns From All Party Posts Again)

വ്യക്തിപരവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ മൂലം സ്വകാര്യ മേഖലയിലേക്ക് മാറുന്നതിനാണ് പാർട്ടി പദവികൾ ഒഴിയുന്നതെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. 2026 ജൂലൈ 30-ന് നൽകിയ ആദ്യ രാജിക്കത്ത് പിൻവലിക്കണമെന്നും തന്നെ സ്ഥാനങ്ങളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി, ജെ.പി. നദ്ദ, ബി.എൽ. സന്തോഷ് എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

“മറ്റൊരു രാജ്യത്തോ മറ്റ് രാഷ്ട്രീയ പാർട്ടികളിലോ ഒരു പസ്മന്ദ മുസ്ലിം, കുടുംബ മഹിമയില്ലാത്ത സാധാരണ യുവാവിന് ലഭിക്കാത്ത അവസരങ്ങളും പ്ലാറ്റ്‌ഫോമുമാണ് ബി.ജെ.പിയും സംഘപരിവാറും എനിക്ക് നൽകിയത്. അതിന് എന്നും കടപ്പെട്ടിരിക്കും,” എന്ന് പുനവാല കുറിച്ചു. പാർട്ടിയുടെ സംഘടനാരംഗം മാത്രമാണ് താൻ വിടുന്നതെന്നും, ബി.ജെ.പിയുടെ ആശയങ്ങളെയും പ്രധാനമന്ത്രിയുടെ വ്യക്തിത്വത്തെയും തുടർന്നും പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ രാജി നൽകിയപ്പോൾ അത് പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട പാർട്ടി നേതൃത്വത്തിന്റെ സ്നേഹത്തിന് നന്ദിയുണ്ടെന്നും എന്നാൽ ദീർഘനേരത്തെ ചിന്തകൾക്ക് ശേഷമാണ് അന്തിമ തീരുമാനത്തിലേക്ക് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Story Summary

BJP National Spokesperson Shehzad Poonawalla has re-submitted his unconditional resignation from all party posts and primary membership, citing personal and financial constraints. Poonawalla expressed deep gratitude to PM Narendra Modi and senior leaders while confirming he would move to the private sector.

See also  ഡയാനയുടെ മരണത്തിന് 30 വർഷം; സഹോദരൻ ചാൾസ് സ്പെൻസർ പറയാനൊരുങ്ങുന്നത് ഞെട്ടിക്കുന്ന സത്യങ്ങളോ?
Spread the love
Scroll to Top