തിരുവനന്തപുരം മൃഗശാലയിലേക്ക് ഒൻപത് വർഷങ്ങൾക്ക് ശേഷം സീബ്രകൾ എത്തുന്നു: ഓണത്തിന് സന്ദർശകർക്ക് പുതിയ അതിഥികൾ | Zebras Arriving At Thiruvananthapuram Zoo

തിരുവനന്തപുരം മൃഗശാലയിലേക്ക് ഒൻപത് വർഷങ്ങൾക്ക് ശേഷം സീബ്രകൾ എത്തുന്നു: ഓണത്തിന് സന്ദർശകർക്ക് പുതിയ അതിഥികൾ | Zebras Arriving At Thiruvananthapuram Zoo

Zebras Arriving At Thiruvananthapuram Zoo

തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് ഓണസമ്മാനമായി പുതിയ അതിഥികളെത്തുന്നു. ഗുജറാത്തിലെ ‘വൻതാര’യിൽ നിന്ന് ഒരു ജോഡി സീബ്രകളെ തിരുവനന്തപുരം മൃഗശാലയിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായതായി മ്യൂസിയം-മൃഗശാല വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു. ഒൻപത് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് വീണ്ടും സീബ്രകളെത്തുന്നത്.(Zebras Arriving At Thiruvananthapuram Zoo After Nine Years From Gujarat Vantara For Onam)

2002 ഏപ്രിലിൽ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്നെത്തിച്ച ‘സീത’ എന്ന സീബ്ര 2017-ൽ പ്രായാധിക്യം മൂലം ചത്തതിന് ശേഷം മൃഗശാലയിൽ സീബ്രകൾ ഉണ്ടായിരുന്നില്ല. ഗുജറാത്തിലെ വൻതാരയിൽ നിന്നുള്ള മൂന്നും അഞ്ചും വയസ്സുള്ള സീബ്രകളെയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്. മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ ഇവയുടെ ആരോഗ്യപരിശോധന പൂർത്തിയാക്കി.

പ്രത്യേകം സജ്ജമാക്കിയ അനിമൽ ആംബുലൻസിൽ റോഡ് മാർഗമാണ് ഇവയെ എത്തിക്കുന്നത്. മൂന്ന് ദിവസം നീളുന്ന യാത്രയിലുടനീളം വെറ്ററിനറി സർജന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം ഇവരെ പരിചരിക്കും. പകരമായി തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഒരു ആൺ സിംഹവാലൻ കുരങ്ങനെയും ഒരു രാജവെമ്പാലയെയും വൻതാരയ്ക്ക് കൈമാറും.

Story Summary

After a nine-year gap, a pair of zebras is set to arrive at the Thiruvananthapuram Zoo from Gujarat’s Vantara ahead of the Onam festival season. In exchange, the Thiruvananthapuram Zoo will send a male Lion-tailed Macaque and a King Cobra to the rehabilitation center.

Spread the love
See also  ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു; മരണം സംഭവിച്ചത് ജൂലൈ 15-ന് ഉറക്കത്തിനിടെ | Ananya Raj pass away
Scroll to Top