ദുബായിൽ സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് വീണ്ടും കുതിക്കുന്നു. ഒറ്റദിവസം കൊണ്ട് ഗ്രാമിന് 3.50 ദിർഹം ഉയർന്നതോടെ ഈ മാസം മാത്രം ഗ്രാമിന് 44 ദിർഹത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. നിലവിൽ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 531 ദിർഹവും 22 കാരറ്റിന് 491.75 ദിർഹവുമാണ് നിരക്ക്.
ഈ മാസം ഒന്നാം തീയതി 487.25 ദിർഹമായിരുന്ന 24 കാരറ്റ് സ്വർണവിലയാണ് വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഒൻപത് ശതമാനത്തോളം വർധിച്ചത്. വിപണിയിൽ സ്വർണവിലയിലുണ്ടാകുന്ന ഈ പെട്ടെന്നുള്ള ചാഞ്ചാട്ടം ഉപയോക്താക്കളെയും നിക്ഷേപകരെയും ഒരുപോലെ ശ്രദ്ധാകേന്ദ്രമാക്കുകയാണ്.
The post കുതിച്ചുയർന്ന് ദുബായ് സ്വർണവില; ഒറ്റമാസത്തിൽ 9 ശതമാനത്തിന്റെ വർധനവ്! appeared first on Express Kerala.




