
മലപ്പുറം: പുത്തനത്താണിയിൽ ആനക്കൊമ്പ് വേട്ട. മൂന്നര കിലോയോളം തൂക്കം വരുന്ന ആനക്കൊമ്പുമായി ഏഴംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ റേഞ്ച് ഫ്ലയിങ് സ്‌ക്വാഡും കാളികാവ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പ്രതികൾ പിടിയിലായത്.(Seven Arrested In Malappuram With Elephant Tusk And Firearms)
വയനാട് മേപ്പാടി സ്വദേശി ഫൈസൽ ചോലക്കൽ, തിരൂർ ആലത്തിയൂർ സ്വദേശികളായ ജംഷീർ തറയിൽ, അബ്ദുൽ ജബ്ബാർ തറയിൽ, തിരൂർ സ്വദേശി ഷോബിഷ് വെട്ടാത്, പുത്തനത്താണി സ്വദേശികളായ അബ്ദുൽ സമീർ ബാബു, ഷെമീർ രായംമരക്കാർ, സുബൈർ നെടുവംചേരി എന്നിവരാണ് അറസ്റ്റിലായത്. പുത്തനത്താണി-തിരുനാവായ റോഡിൽ വെച്ച് രണ്ട് കാറുകളിലായി ആനക്കൊമ്പ് കടത്താൻ ശ്രമിക്കവേ വനംവകുപ്പ് സംഘം ഇവരെ തടഞ്ഞു നിർത്തി പിടികൂടുകയായിരുന്നു.
ആനക്കൊമ്പിന് പുറമേ കടത്തിന് ഉപയോഗിച്ച രണ്ട് വാഹനങ്ങളും മാരകായുധങ്ങളായ ഒരു പിസ്റ്റളും രണ്ട് കത്തികളും ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വനംവകുപ്പ് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary
The Kerala Forest Department has arrested a seven-member gang in Puthanathani, Malappuram, for smuggling an elephant tusk weighing around 3.5 kg. Acting on intelligence inputs, officers intercepted two cars and seized the tusk along with a pistol, two knives, and the vehicles.




