ചാവക്കാട് വീട്ടിൽ നിന്നും സ്വർണ്ണവും പണവും കവർന്ന സംഭവത്തിൽ പ്രതികൾ പിടിയിൽ.

ചാവക്കാട് വീട്ടിൽ നിന്നും സ്വർണ്ണവും പണവും കവർന്ന സംഭവത്തിൽ പ്രതികൾ പിടിയിൽ.

ചാവക്കാട് കല്ലു ബ്ലാങ്ങാട് വീട്ടിൽ നിന്നും സ്വർണ്ണവും പണവും കവർന്ന സംഭവത്തിൽ പ്രതികൾ പിടിയിൽ. കർണാടക സ്വദേശികളായ പ്രസാദ്, ഫയാസ് അഹമ്മദ് എന്നിവരാണ് പിടിയിലായത്. മറ്റൊരു മോഷണ കേസിൽ മാണ്ഡ്യ പോലീസാണ് ഇരുവരെയും പിടികൂടിയത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ചാവക്കാട്ട് കവർ നടത്തിയത് തങ്ങളാണെന്ന് ഇരുവരും സമ്മതിക്കുകയായിരുന്നു. തുടർന്ന് ഈ വിവരം മാണ്ഡ്യ പോലീസ് ചാവക്കാട് പോലീസിനെ അറിയിച്ചു. ഇതോടെ ചാവക്കാട് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കാൻ മൈസൂരിലേക്ക് തിരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 12നാണ് കല്ലു ബ്ലാങ്ങാട് പള്ളത്ത് മനക്കൽ അബ്ദുൽ കരീമിൻ്റെ വീട്ടിൽ കവർച്ച നടന്നത്.
അലമാര കുത്തി തുറന്ന മോഷ്ടാക്കൾ അഞ്ചര പവൻ സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചിരുന്നു. അബ്ദുൽ കരീമും കുടുംബവും തൃശ്ശൂരിൽ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയ സമയത്തായിരുന്നു മോഷണം. സംഭവ ദിവസം വൈകീട്ട് 4.30 ഒടെയാണ് അബ്ദുൽ കരീമും ഭാര്യയും

Spread the love
See also  കേശദാനം യുവത്വത്തിന്റെ മഹത്തായ സംരംഭം : മന്ത്രി ഒ.ജെ. ജെനീഷ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top