വെറുതെയല്ല പലരും നന്നാവാത്തത്! രാജ്യത്തെ ബിസിനസ് മേഖലയിൽനിന്നുള്ള 60% വരുമാനവും ഈ 5 പോക്കറ്റുകളിലേക്ക്

വെറുതെയല്ല പലരും നന്നാവാത്തത്! രാജ്യത്തെ ബിസിനസ് മേഖലയിൽനിന്നുള്ള 60% വരുമാനവും ഈ 5 പോക്കറ്റുകളിലേക്ക്

ന്ത്യയിലെ കോർപ്പറേറ്റ് മേഖലയിലെ ആകെ വരുമാനവിഹിതത്തിന്റെ 60 ശതമാനത്തിലധികവും വെറും അഞ്ച് വൻകിട ബിസിനസ് ഗ്രൂപ്പുകളുടെ മാത്രം കൈകളിലാണെന്ന് വെളിപ്പെടുത്തി ലോകബാങ്കിന്റെ പുതിയ പഠന റിപ്പോർട്ട്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി രാജ്യത്തെ ബിസിനസ് മേഖലയിലുള്ള ആധിപത്യം ഈ അഞ്ച് കോർപ്പറേറ്റ് ഭീമന്മാർ മാത്രമായി കൈയടക്കി വെച്ചിരിക്കുകയാണെന്നാണ് ലോകബാങ്കിന്റെ ഇക്കണോമിക് റിവ്യൂവിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം വ്യക്തമാക്കുന്നത്. റിലയൻസ്, അദാനി, ബിർള, ഒ.പി. ജിൻഡാൽ, ടാറ്റ എന്നീ അഞ്ച് പ്രമുഖ ഗ്രൂപ്പുകളാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

‘ബിസിനസ് ഗ്രൂപ്പ്സ്, കോൺസെൻട്രേഷൻ ആൻഡ് മാർക്കറ്റ് പവർ ഇൻ ഇന്ത്യ’ എന്ന പേരിൽ പ്രസിദ്ധീകരിച്ച ഈ പഠനം 2001 മുതൽ 2020 വരെയുള്ള കാലയളവിലെ വിവരങ്ങളാണ് വിലയിരുത്തിയിരിക്കുന്നത്. സൈമൺ കമാൻഡർ, സോൾ എസ്ട്രിൻ, നവീൻ ജോസഫ് തോമസ്, വരുൺ ലിംഗിനേനി എന്നിവർ ചേർന്നാണ് പഠനം തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ റിലയൻസ്, അദാനി ഗ്രൂപ്പുകൾ മാത്രം മൊത്തം വരുമാനത്തിന്റെ 20 ശതമാനത്തിലധികം സ്ഥിരമായി നിലനിർത്തിയപ്പോൾ, ജിൻഡാൽ, ടാറ്റ ഗ്രൂപ്പുകളുടെ വിഹിതം ക്രമേണ ഉയർന്ന് 10 ശതമാനത്തോടടുത്തെത്തി നിൽക്കുകയാണ്. അതേസമയം, ബിർള ഗ്രൂപ്പിന്റെ മൊത്ത വരുമാന വിഹിതത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും അവർ വിപണിയിൽ ശക്തമായ സാന്നിധ്യമായി തുടരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ALSO READ;‘ഒമാനെ ബോംബിട്ട് തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി’; ഇറാൻ ഉപരോധത്തിൽ കടുപ്പിച്ച് അമേരിക്ക!

2020-ൽ ഇന്ത്യയിലെ മുൻനിര 25 കുടുംബ ബിസിനസുകളുടെ വരുമാനം മാത്രം രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) 15 ശതമാനത്തിലധികമായിരുന്നുവെന്നും പഠനം എടുത്തുപറയുന്നുണ്ട്. രാഷ്ട്രീയ ബന്ധങ്ങളും നയങ്ങളിലെ ഇളവുകളും കൃത്യമായി പ്രയോജനപ്പെടുത്തിയാണ് അദാനി, റിലയൻസ് ഗ്രൂപ്പുകൾ തങ്ങളുടെ അതിവേഗ വളർച്ച സാധ്യമാക്കിയതെന്നും പഠനത്തിലുണ്ട്. ചില ബിസിനസ് ഗ്രൂപ്പുകളെ മാത്രം അമിതമായി വളർത്തിയെടുത്ത കേന്ദ്രസർക്കാർ സമീപനവും ഈ വിപണി കേന്ദ്രീകരണത്തിന് ആക്കംകൂട്ടിയിട്ടുണ്ട്.

വിപണിയിലെ ഈ അമിത ആധിപത്യവും ആരോഗ്യകരമായ മത്സരമില്ലായ്മയും ചെറുക്കാൻ നിലവിലെ നിയമങ്ങൾക്ക് പൂർണ്ണമായി സാധിച്ചിട്ടില്ല. അതിനാൽ ഒരു ബിസിനസ് ഗ്രൂപ്പിന് കൈവശം വെക്കാവുന്ന പരമാവധി വിപണി വിഹിതത്തിന് കൃത്യമായ പരിധി നിശ്ചയിക്കണമെന്നും, അതിൽക്കൂടുതൽ വിഹിതമുള്ള കമ്പനികളുടെ ഓഹരികൾ വിറ്റഴിക്കാൻ നിർബന്ധിക്കുന്ന ശക്തമായ നയങ്ങൾ രൂപവത്കരിക്കണമെന്നും ലോകബാങ്ക് പഠനം ശക്തമായ നിർദ്ദേശം നൽകുന്നുണ്ട്.

See also  ബിസിനസ് സ്ഥാപനങ്ങൾക്ക് പുതിയ സുരക്ഷാ നിബന്ധന! തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കി സൗദി അറേബ്യ

The post വെറുതെയല്ല പലരും നന്നാവാത്തത്! രാജ്യത്തെ ബിസിനസ് മേഖലയിൽനിന്നുള്ള 60% വരുമാനവും ഈ 5 പോക്കറ്റുകളിലേക്ക് appeared first on Express Kerala.

Spread the love
Scroll to Top