ഫയർമാൻ, ഡ്രൈവർ, കുക്ക് തസ്തികകളിൽ നിയമനം! പ്രതിരോധ വകുപ്പിൽ തൊഴിലവസരം; സെപ്റ്റംബർ 11 വരെ അപേക്ഷാ സമർപ്പിക്കാം

ഫയർമാൻ, ഡ്രൈവർ, കുക്ക് തസ്തികകളിൽ നിയമനം! പ്രതിരോധ വകുപ്പിൽ തൊഴിലവസരം; സെപ്റ്റംബർ 11 വരെ അപേക്ഷാ സമർപ്പിക്കാം

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബംഗളൂരുവിലെ എസ്‌.എസ്‌.സി. സെന്റർ (സൗത്ത്), രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിലായി വിവിധ സിവിലിയൻ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബംഗളൂരു, ഡൽഹി, പൂനെ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലായി ആകെ 62 ഒഴിവുകളാണുള്ളത്. പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അവസരമുള്ളത്. അപേക്ഷകൾ സമേർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 11 ആണ്.

തസ്തികകളും ഒഴിവുകളുടെ വിശദാംശങ്ങളും താഴെ നൽകുന്നു.

ഫയർമാൻ

ഒഴിവുകൾ: 24

ശമ്പളം: 19,900 + മറ്റ് ആനുകൂല്യങ്ങൾ

യോഗ്യത: പത്താം ക്ലാസ് ജയം.

പ്രായപരിധി: 18 – 25 വയസ്സ്.

ലീഡിംഗ് ഫയർമാൻ

ഒഴിവുകൾ: 14

ശമ്പളം: 21,700 + മറ്റ് ആനുകൂല്യങ്ങൾ

യോഗ്യത: പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യം.

പ്രായപരിധി: 18 – 25 വയസ്സ്.

ട്രേഡ്‌സ്മാൻ മേറ്റ് / ലേബർ

ഒഴിവുകൾ: 8

ശമ്പളം: 18,000 + മറ്റ് ആനുകൂല്യങ്ങൾ

യോഗ്യത: പത്താം ക്ലാസ് ജയം. ബന്ധപ്പെട്ട ട്രേഡിൽ പരിചയസമ്പന്നർക്ക് മുൻഗണന.

പ്രായപരിധി: 18 – 25 വയസ്സ്.

സിവിലിയൻ മോട്ടോർ ഡ്രൈവർ

ഒഴിവുകൾ: 6

ശമ്പളം: 19,900 + മറ്റ് ആനുകൂല്യങ്ങൾ

യോഗ്യത: പത്താം ക്ലാസ് ജയം, ഹെവി, ലൈറ്റ് വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസും 2 വർഷത്തെ ഡ്രൈവിംഗ് പരിചയവും.

പ്രായപരിധി: 18 – 27 വയസ്സ്.

കുക്ക്

ഒഴിവുകൾ: 1

ശമ്പളം: 19,900 + മറ്റ് അലവൻസുകൾ

യോഗ്യത: പത്താം ക്ലാസ് ജയം ഒപ്പം ഇന്ത്യൻ വിഭവങ്ങൾ പാകം ചെയ്യുന്നതിലെ പ്രാവീണ്യം.

പ്രായപരിധി: 18 – 25 വയസ്സ്.

എം.ടി.എസ്. ചൗക്കിദാർ

ഒഴിവുകൾ: 1

ശമ്പളം: 18,000 + മറ്റ് അലവൻസുകൾ

ക്ലീനർ

ഒഴിവുകൾ: 2

ശമ്പളം: 18,000 + മറ്റ് അലവൻസുകൾ

യോഗ്യത: പത്താം ക്ലാസ് ജയം ഒപ്പം ക്ലീനിംഗ് ജോലികളിലുള്ള അടിസ്ഥാന പ്രാവീണ്യം.

പ്രായപരിധി: 18 – 25 വയസ്സ്.

ഫയർ എഞ്ചിൻ ഡ്രൈവർ

ഒഴിവുകൾ: 3

ശമ്പളം: 21,700 + മറ്റ് അലവൻസുകൾ (Pay Level 3)

യോഗ്യത: പത്താം ക്ലാസ് ജയം, ഹെവി മോട്ടോർ വെഹിക്കിൾ (HMV) ലൈസൻസും വലിയ വാഹനങ്ങൾ ഓടിച്ച് കുറഞ്ഞത് 3 വർഷത്തെ പരിചയവും.

പ്രായപരിധി: 18 – 25 വയസ്സ്.

See also  സ്മൃതി ഇറാനിയുടെ തിരിച്ചുവരവ്; ബിജെപിയുടെ പുതിയ ദേശീയ ടീമിൽ വനിതാ പ്രാതിനിധ്യത്തിന് മുൻതൂക്കം | Smriti Irani BJP comeback

Also Read:ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്; എസ്‌എസ്‌സി സിഎച്ച്എസ്എൽ താൽക്കാലിക അലോക്കേഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

സിവിലിയൻ കാറ്ററിംഗ് ഇൻസ്ട്രക്ടർ

    ഒഴിവുകൾ: 3

    ശമ്പളം: 19,900 + മറ്റ് അലവൻസുകൾ

    യോഗ്യത: പത്താം ക്ലാസ് ജയം ഒപ്പം അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കാറ്ററിംഗ് ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ്.

    പ്രായപരിധി: 18 – 25 വയസ്സ്

    തിരഞ്ഞെടുപ്പ് പ്രക്രിയ

    ശാരീരികക്ഷമതാ പരീക്ഷ, ട്രേഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ജനറൽ ഇന്റലിജൻസ്, റീസണിംഗ്, ജനറൽ അവയർനസ്, ജനറൽ ഇംഗ്ലീഷ്, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങള ഉൾപ്പെടുത്തി 150 മാർക്കിനായിരിക്കും 2 മണിക്കൂർ ദൈർഘ്യമുള്ള എഴുത്തുപരീക്ഷ നടക്കുന്നത്.

    വയസ്സിളവ്

    പൊതുവിഭാഗത്തിന് 18-25 വയസ്സാണ് പ്രായപരിധിയെങ്കിലും കേന്ദ്ര സർക്കാർ നിയമപ്രകാരം ഒ.ബി.സി. വിഭാഗക്കാർക്ക് 3 വർഷത്തെയും (28 വയസ്സ് വരെ) എസ്‌.സി./എസ്‌.ടി. (SC/ST) വിഭാഗക്കാർക്ക് 5 വർഷത്തെയും (30 വയസ്സ് വരെ) ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

    NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

    The post ഫയർമാൻ, ഡ്രൈവർ, കുക്ക് തസ്തികകളിൽ നിയമനം! പ്രതിരോധ വകുപ്പിൽ തൊഴിലവസരം; സെപ്റ്റംബർ 11 വരെ അപേക്ഷാ സമർപ്പിക്കാം appeared first on Express Kerala.

    Spread the love
    Scroll to Top