ചൂടിന് വിട? ഗൾഫിൽ കുളിർമഴ പെയ്യാൻ ‘സുഹൈൽ’ നക്ഷത്രം ഓഗസ്റ്റ് 24-ന് ഉദിക്കും!

ചൂടിന് വിട? ഗൾഫിൽ കുളിർമഴ പെയ്യാൻ ‘സുഹൈൽ’ നക്ഷത്രം ഓഗസ്റ്റ് 24-ന് ഉദിക്കും!

അബുദാബി: യുഎഇ ഉൾപ്പെടെയുള്ള അറേബ്യൻ ഉപദ്വീപിൽ കഠിനമായ വേനൽച്ചൂടിന് ശമനമേകി ‘സുഹൈൽ’ നക്ഷത്രം ഓഗസ്റ്റ് 24-ന് ആകാശത്ത് ഉദിച്ചുയരും. കടുത്ത ചൂടിൽ നിന്ന് മിതമായ കുളിർ കാലാവസ്ഥയിലേക്കുള്ള പ്രകൃതിദത്ത മാറ്റത്തിന്റെ സൂചകമായാണ് അറബ് ലോകം സുഹൈലിന്റെ വരവിനെ കാണുന്നത്. ഓഗസ്റ്റ് 20-ന് ശേഷം താപനിലയിൽ ക്രമേണ കുറവ് രേഖപ്പെടുത്തിത്തുടങ്ങുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി.

രാത്രിയിലെ ആകാശത്ത് തിളക്കത്തിൽ രണ്ടാം സ്ഥാനത്തുള്ള ‘കനോപസ്’ എന്ന നക്ഷത്രമാണ് അറബ് ലോകത്ത് സുഹൈൽ എന്നറിയപ്പെടുന്നത്. മേയ് മാസത്തിൽ അപ്രത്യക്ഷമായ ഈ നക്ഷത്രം ഏകദേശം മൂന്നര മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും പ്രത്യക്ഷപ്പെടുന്നത്. ഓഗസ്റ്റ് 24 മുതൽ പുലർച്ചെ സൂര്യോദയത്തിന് ഏകദേശം 40 മിനിറ്റ് മുമ്പ് തെക്കുകിഴക്കൻ ചക്രവാളത്തിൽ ഇത് ദൃശ്യമാകും. ഭൂമിയിൽ നിന്ന് 310 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഈ നക്ഷത്രത്തിന്റെ വരവ് നൂറ്റാണ്ടുകളായി ഋതുമാറ്റങ്ങൾ തിരിച്ചറിയാനുള്ള സൂചകമായി പ്രദേശവാസികൾ ഉപയോഗിച്ചു വരുന്നു.

Also Read: തിരക്ക് കൂട്ടണ്ട, സെക്കൻഡുകൾക്കുള്ളിൽ ക്ലിയറൻസ്! ദുബായ് വിമാനത്താവളത്തിൽ സ്മാർട്ട് ഗേറ്റുകൾ സജ്ജം

ചൂടും ഉയർന്ന ഈർപ്പവും അതിരാവിലെയുള്ള മഞ്ഞുവീഴ്ചയും സെപ്റ്റംബർ അവസാനം വരെ തുടർന്നേക്കാമെങ്കിലും സുഹൈലിന്റെ ഉദയം കാർഷിക, മത്സ്യബന്ധന മേഖലകളിൽ വലിയ പ്രതീക്ഷ നൽകുന്നു. പ്രാദേശികമായി ‘അൽ സഫ്രിയ’ എന്നറിയപ്പെടുന്ന, മഴയ്ക്ക് സാധ്യതയുള്ള മിതമായ കാലാവസ്ഥയുടെ തുടക്കമാണിത്. കടലിൽ ചൂട് കുറയുന്നതോടെ മത്സ്യങ്ങൾ തീരത്തോട്ട് അടുക്കാൻ തുടങ്ങുന്നതും, കർഷകർ പുതിയ വിളവെടുപ്പ് സീസണിനായി ഒരുങ്ങുന്നതും ഇതിന്റെ ഭാഗമാണ്.

The post ചൂടിന് വിട? ഗൾഫിൽ കുളിർമഴ പെയ്യാൻ ‘സുഹൈൽ’ നക്ഷത്രം ഓഗസ്റ്റ് 24-ന് ഉദിക്കും! appeared first on Express Kerala.

Spread the love
See also  ഇറാനുമായി ചർച്ചയേയില്ല, ഹോർമുസ് അമേരിക്കയുടേത്! ട്രംപിന്റെ പുതിയ അവകാശവാദവും ഇറാൻ്റെ കടുത്ത വെല്ലുവിളിയും
Scroll to Top