
ഫ്ലോറിഡ: മുൻകാമുകിയെ പീഡിപ്പിച്ച് കൊലപ്പെടുത്താൻ പദ്ധതിയിടുകയും വിവരങ്ങൾ എ.ഐ ചാറ്റ്ബോട്ടായ ചാറ്റ് ജി.പി.ടിയോട് (OpenAI reports man to FBI ChatGPT murder plot) പങ്കുവെക്കുകയും ചെയ്ത 25-കാരനെ അന്വേഷണ ഏജൻസിക്ക് കൈമാറി ഓപ്പൺ എ.ഐ (OpenAI). ഫ്ലോറിഡ സ്വദേശിയും പ്രമുഖ ബാങ്കിംഗ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സിലെ മുൻ ഉദ്യോഗസ്ഥനുമായ ഡാരൻ ഷൗ ആണ് കേസിൽ പിടിയിലായത്.
“ഈ മാസം അവസാനത്തോടെ ഞാൻ അവളെ കൊല്ലും; എനിക്ക് കിട്ടിയില്ലെങ്കിൽ പിന്നെ അവൾ ആർക്കും വേണ്ട” തുടങ്ങിയ ക്രൂരമായ സന്ദേശങ്ങളാണ് ഡാരൻ ഷൗ ചാറ്റ് ജി.പി.ടിക്ക് അയച്ചിരുന്നത്. വേർപിരിയലിന് ശേഷം മാനസിക വിഷമങ്ങൾ പങ്കുവെച്ച് തുടങ്ങിയ സംഭാഷണങ്ങൾ ക്രമേണ യുവതിയെയും കുടുംബത്തെയും അപായപ്പെടുത്താനുള്ള പദ്ധതികളായി മാറുകയായിരുന്നു. ഉപയോക്താക്കളുടെ സന്ദേശങ്ങളിൽ അപകടസാധ്യത കണ്ടതോടെ ഓപ്പൺ എ.ഐയുടെ സുരക്ഷാ സംഘം വിവരം എഫ്.ബി.ഐയെ അറിയിക്കുകയായിരുന്നു.
തുടർന്ന് എഫ്.ബി.ഐയും പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസും നടത്തിയ അന്വേഷണത്തിൽ ഷൗ പെൺകുട്ടിയെ വ്യാജ നമ്പറുകളിൽ നിന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി കണ്ടെത്തി. മെയ് മാസത്തിൽ അറസ്റ്റിലായ ഇയാൾ ഓഗസ്റ്റ് 13-ന് കോടതിയിൽ കുറ്റം സമ്മതിച്ചു. മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലാത്തതിനാൽ കാമുകിയുടെ കൂടി സമ്മതത്തോടെ കോടതി ഇയാൾക്ക് 8 വർഷത്തെ പ്രൊബേഷൻ ശിക്ഷ വിധിച്ചു. എ.ഐ കമ്പനി നേരിട്ട് ഇടപെട്ട് ഉപയോക്താവിനെ പോലീസിന് കൈമാറിയ അപൂർവ്വ സംഭവങ്ങളിലൊന്നാണിത്.
Story Summary:
OpenAI alerted the FBI after a 25-year-old Florida man, Darren Shaw, used ChatGPT to plot the murder of his ex-girlfriend, leading to his arrest and subsequent probation sentence.




