താനൊരു ‘അന്ധഭക്ത’യാണെന്ന് പ്രഖ്യാപിച്ച് ഈഷ കൊപ്പിക്കർ; പിന്തുണയുമായി കങ്കണ റണൗട്ട്!

താനൊരു ‘അന്ധഭക്ത’യാണെന്ന് പ്രഖ്യാപിച്ച് ഈഷ കൊപ്പിക്കർ; പിന്തുണയുമായി കങ്കണ റണൗട്ട്!

ടിയും ബി.ജെ.പി. എം.പിയുമായ കങ്കണ റണൗട്ട് സ്കൂൾ കാലത്തെ തന്റെ പ്രതിഷേധങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണ തന്റെ നിലപാട് വ്യക്തമാക്കിയത്. താൻ രാജ്യത്തിന്റെ ‘അന്ധ ഭക്ത’യാണെന്ന് പ്രഖ്യാപിച്ച നടി ഈഷ കൊപ്പിക്കറെ പിന്തുണച്ചുകൊണ്ടാണ് കങ്കണ ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ അസംബ്ലിയിൽ കുട്ടികളുടെ തലയിൽ വടികൊണ്ട് അടിച്ച അധ്യാപകനെതിരെ താൻ പ്രതിഷേധിച്ചിട്ടുണ്ടെന്ന് കങ്കണ ഓർമ്മിച്ചു. മുംബൈ ഭീകരാക്രമണത്തിനെതിരെയും നിർഭയ കേസിനെതിരെയുമുള്ള സമരങ്ങളിലും താൻ പങ്കാളിയായിരുന്നെന്നും നടി വ്യക്തമാക്കി. ജീവിതത്തിലെ പരിമിതികൾ പറഞ്ഞ് മാതാപിതാക്കളെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും, മറിച്ച് തനിക്ക് ലഭിച്ച അതേ ജീവിതനിലവാരത്തിലേക്ക് തന്റെ കുടുംബത്തെ മുഴുവൻ ഉയർത്തുകയാണ് ചെയ്തതെന്നും കങ്കണ കുറിച്ചു. താൻ തന്റെ രാജ്യത്തെയും പൗരന്മാരെയും ജീവിതത്തെയും അഗാധമായി സ്നേഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

Also Read:ഒടിടി റിലീസിനൊരുങ്ങി ജനനായകൻ; വിജയ്‌യുടെ മാസ് ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി!

രാജ്യത്തെ സ്നേഹിക്കുന്നതും പുരോഗതി ആഗ്രഹിക്കുന്നതുമാണ് ഭക്തിയെങ്കിൽ താനൊരു ഭക്തയോ ‘അന്ധഭക്ത’യോ ആണെന്ന് പറയുന്നതിൽ അഭിമാനമുണ്ടെന്ന് നടി ഈഷ കൊപ്പിക്കർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോടല്ല, രാജ്യത്തോടാണ് തനിക്ക് അന്ധമായ ഭക്തിയുള്ളതെന്ന് വ്യക്തമാക്കിയ ഈഷ, സർക്കാരിനെ ചോദ്യം ചെയ്യാനും നയങ്ങളോട് വിയോജിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ രാജ്യത്തെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു. ഈ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കങ്കണ ഈഷയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

The post താനൊരു ‘അന്ധഭക്ത’യാണെന്ന് പ്രഖ്യാപിച്ച് ഈഷ കൊപ്പിക്കർ; പിന്തുണയുമായി കങ്കണ റണൗട്ട്! appeared first on Express Kerala.

Spread the love
See also  കേരളത്തിലെ ആദ്യ 120kW ഫാസ്റ്റ് ചാർജറുമായി ടാറ്റ പവർ | Tata Power 120kW EV charger Kochi
Scroll to Top