
റിയാദ്: സൗദി അറേബ്യയിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് കൂടുതൽ ശാന്തവും സുഖകരവുമായ അനുഭവം സമ്മാനിക്കാൻ ‘സൈലന്റ് എയർപോർട്ട്’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ടെർമിനൽ അഞ്ചിലെ ഡിപ്പാർച്ചർ ഗേറ്റുകളിൽ നിന്നുള്ള അനാവശ്യ ശബ്ദ അറിയിപ്പുകൾ കുറയ്ക്കുകയും പരിമിതപ്പെടുത്തുകയുമാണ് അധികൃതർ ചെയ്യുന്നത്.
യാത്രക്കാർക്ക് തങ്ങളുടെ വിമാനങ്ങളുടെ സമയവും മറ്റ് അപ്‌ഡേറ്റുകളും അറിയാൻ വിമാനത്താവളത്തിന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് നമ്പർ, വെബ്‌സൈറ്റ്, സൈനേജുകൾ, കൂടാതെ നേരിട്ട് സഹായിക്കാനായുള്ള ‘ആസ്‌ക് മി’ ടീം എന്നിവ പ്രയോജനപ്പെടുത്താമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനത്താവളത്തിനുള്ളിലെ ശബ്ദമലിനീകരണം കുറച്ച് യാത്രകൾ കൂടുതൽ സുഗമമാക്കാൻ ഈ മാറ്റം സഹായിക്കും.
The post ശബ്ദകോലാഹലങ്ങൾക്ക് വിട; റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’ പദ്ധതിക്ക് തുടക്കം! appeared first on Express Kerala.




