മുല്ലപ്പെരിയാർ കേസ്; സുപ്രീം കോടതിയിൽ കേരളത്തെ പ്രതിനിധീകരിക്കാൻ റോയ് എബ്രഹാം!

മുല്ലപ്പെരിയാർ കേസ്; സുപ്രീം കോടതിയിൽ കേരളത്തെ പ്രതിനിധീകരിക്കാൻ റോയ് എബ്രഹാം!

മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള അന്തർ സംസ്ഥാന നദീജല തർക്ക കേസുകളിൽ കേരളത്തെ പ്രതിനിധീകരിക്കുന്നതിനായി പ്രമുഖ അഭിഭാഷകൻ റോയ് എബ്രഹാമിനെ സ്പെഷ്യൽ കൗൺസിലായി നിയമിച്ചു. സുപ്രീം കോടതിയിലും വിവിധ ട്രിബ്യുണലുകളിലും സംസ്ഥാനത്തിന് വേണ്ടി അദ്ദേഹം ഹാജരാകും. സീനിയർ അഭിഭാഷകൻ മോഹൻ കതാർക്കിക്കൊപ്പമാകും റോയ് എബ്രഹാം ഹാജരാകുകയെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

എറണാകുളം കൂത്താട്ടുകുളം സ്വദേശിയായ റോയ് എബ്രഹാം 1992 മുതൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്തുവരുന്ന അഭിഭാഷകനാണ്. അതേസമയം, മുൻപ് ഈ കേസുകളിൽ ഹാജരായിരുന്ന സ്റ്റാൻഡിങ് കൗൺസിൽ ജി. പ്രകാശിനെ മാറ്റിയതായി പുതിയ ഉത്തരവിൽ നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും, ഇത് പകരം നിയമനമാണെന്നാണ് സൂചന ലഭിക്കുന്നത്. ലാവലിൻ ഉൾപ്പെടെയുള്ള പ്രധാന കേസുകളിലും മുൻപ് അദ്ദേഹം സർക്കാരിന് വേണ്ടി ഹാജരായിട്ടുണ്ട്.

The post മുല്ലപ്പെരിയാർ കേസ്; സുപ്രീം കോടതിയിൽ കേരളത്തെ പ്രതിനിധീകരിക്കാൻ റോയ് എബ്രഹാം! appeared first on Express Kerala.

Spread the love
See also  10,000mAh ബാറ്ററിയുമായി റെഡ്മി നോട്ട് 17 സീരീസ്! ആഗോള ലോഞ്ച് ഉടൻ
Scroll to Top