10,000mAh ബാറ്ററിയുമായി റെഡ്മി നോട്ട് 17 സീരീസ്! ആഗോള ലോഞ്ച് ഉടൻ

10,000mAh ബാറ്ററിയുമായി റെഡ്മി നോട്ട് 17 സീരീസ്! ആഗോള ലോഞ്ച് ഉടൻ

വോമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ നിരയായ റെഡ്മി നോട്ട് 17 സീരീസിന്റെ ആഗോള അരങ്ങേറ്റ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 27-ന് ആഗോള വിപണിയിലെത്തുന്ന ഈ ശ്രേണിയിൽ റെഡ്മി നോട്ട് 17, നോട്ട് 17 പ്രോ, നോട്ട് 17 പ്രോ മാക്സ് എന്നീ മോഡലുകൾ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.5K റെസല്യൂഷനുള്ള 6.83 ഇഞ്ച് ക്രിസ്റ്റൽറെസ് അമോലെഡ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 6 ജെൻ 5 പ്രൊസസർ, 24GB വരെ വെർച്വൽ റാം എന്നിവയാണ് പ്രധാന സവിശേഷതകൾ. സൂര്യപ്രകാശം ഏൽക്കുമ്പോൾ നിറം മാറുന്ന ഫോട്ടോക്രോമിക് ഡിസൈനും പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP66, IP68, IP69, IP69K സർട്ടിഫിക്കേഷനുകളും ഈ ഫോണുകൾക്കുണ്ട്.

ഇതിൽ റെഡ്മി നോട്ട് 17 പ്രോ മാക്സ് മോഡലിന്റെ പ്രധാന ആകർഷണം 100W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 10,000mAh കൂറ്റൻ ബാറ്ററിയാണ്. എഐ അധിഷ്ഠിത പോർട്രെയ്റ്റ് ക്യാമറ സവിശേഷതകളോടെയെത്തുന്ന ഫോണിൽ f/1.5 അപ്പർച്ചറുള്ള പ്രധാന ക്യാമറയാണ് നൽകിയിരിക്കുന്നത്. അതേസമയം, ഫോണിന്റെ ബോക്സിൽ ചാർജിംഗ് അഡാപ്റ്റർ ഉൾപ്പെടുത്തില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്കായി 2 മാസത്തെ യൂട്യൂബ് പ്രീമിയം, 3 മാസത്തെ സ്പോട്ടിഫൈ പ്രീമിയം, 6 മാസത്തെ ഗൂഗിൾ വൺ സേവനങ്ങൾ എന്നിവ സൗജന്യമായി ലഭിക്കും. കൂടാതെ സൗജന്യ സ്ക്രീൻ, ബാറ്ററി റീപ്ലേസ്മെന്റ് വാറന്റികളും വാഗ്ദാനം ചെയ്യുന്നുണ്ട്.

Also Read: 68 സെക്കൻഡിൽ ഒരു ഉത്തരവ്! 5 മാസത്തിനിടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കാൻ 2 ലക്ഷത്തോളം നിർദ്ദേശവുമായി സർക്കാർ

ഇന്ത്യയിലെ ലോഞ്ച് തീയതി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സെപ്റ്റംബർ പകുതിയോടെ ഫോൺ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് സൂചനകൾ. ഇന്ത്യയിലെ പ്രോ മാക്സ് പതിപ്പിൽ 50MP പ്രധാന ക്യാമറയും 9210mAh ബാറ്ററിയുമാകാം ഉണ്ടാകുകയെന്നും റിപ്പോർട്ടുകളുണ്ട്. വരും ദിവസങ്ങളിൽ ഫോണിന്റെ വിലയും മറ്റ് സവിശേഷതകളും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്.

See also  പാലക്കാട് വൻ ലഹരിവേട്ട! ദമ്പതികൾ ഉൾപ്പെടെ മൂന്നംഗ സംഘം പിടിയിൽ; പിടികൂടിയത് കോടികൾ വിലമതിക്കുന്ന മാരക ലഹരിമരുന്നുകൾ

The post 10,000mAh ബാറ്ററിയുമായി റെഡ്മി നോട്ട് 17 സീരീസ്! ആഗോള ലോഞ്ച് ഉടൻ appeared first on Express Kerala.

Spread the love
Scroll to Top