ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്!

ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്!

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കൂടാതെ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയും മണിക്കൂറില്‍ 20 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റും വീശിയടിച്ചേക്കാം. എന്നിരുന്നാലും, വരുന്ന നാലാം തീയതിയോടെ സംസ്ഥാനത്ത് മഴ കുറഞ്ഞുതുടങ്ങുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.

തീരദേശത്ത് കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്)

കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 – ന് വൈകീട്ട് 5:30 വരെ കേരള തീരത്ത് 1.1 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകൾ ഉണ്ടാകാൻ ഇടയുണ്ട്. അതിനാൽ തീരദേശവാസികൾ, പ്രത്യേകിച്ചും താഴ്ന്ന പ്രദേശങ്ങളിലുള്ളവർ കടലാക്രമണത്തിനും വെള്ളം കയറാനുമുള്ള സാധ്യത മുൻകൂട്ടി കണ്ട് ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

The post ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്! appeared first on Express Kerala.

Spread the love
See also  ലഹരി വില്‍പ്പനയ്‌ക്ക് ബേക്കറി ഗോഡൗണ്‍; 10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി, ഉടമ കസ്റ്റഡിയില്‍
Scroll to Top