
ചെന്നൈ: വനിതാ സർക്കാർ ജീവനക്കാർക്കുള്ള പ്രസവ അവധി നയത്തിൽ നിർണായക മാറ്റവുമായി തമിഴ്നാട് സർക്കാർ (Tamil Nadu maternity leave policy). മൂന്നാമത്തെ കുട്ടിയുടെ പ്രസവത്തിനും വനിതാ ജീവനക്കാർക്ക് ഒരു വർഷത്തെ (365 ദിവസം) പൂർണ്ണ ശമ്പളത്തോടെയുള്ള പ്രസവ അവധി (Maternity Leave) അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു.
നേരത്തെ ആദ്യത്തെ രണ്ട് കുട്ടികൾക്ക് മാത്രമായിരുന്നു തമിഴ്നാട്ടിൽ ഒരു വർഷത്തെ പ്രസവ അവധി അനുവദിച്ചിരുന്നത്. എന്നാൽ, നിലവിലെ ജനസംഖ്യാപരമായ മാറ്റങ്ങളും (Demographic shift) കുറഞ്ഞുവരുന്ന ഫെർട്ടിലിറ്റി റേറ്റും കണക്കിലെടുത്താണ് മൂന്നാമത്തെ കുഞ്ഞിനും ഈ ആനുകൂല്യം നീട്ടാൻ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ തീരുമാനിച്ചത്.
സംസ്ഥാനത്ത് കുടുംബസൂത്രണ പരിപാടികളുടെ ഫലമായി ജനനനിരക്കിൽ വലിയ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ പരിഷ്കാരം. ഈ ആനുകൂല്യം കൂടുതൽ വനിതാ ജീവനക്കാർക്ക് ആശ്വാസമാകുമെന്നും, മാതൃ-ശിശു സംരക്ഷണം കൂടുതൽ ഉറപ്പാക്കാൻ സഹായിക്കുമെന്നും തമിഴ്നാട് സർക്കാർ വ്യക്തമാക്കുന്നു.
Story Summary: In a significant policy shift, the Tamil Nadu government has extended a full year (365 days) of paid maternity leave to female state government employees for their third child. Previously restricted to the first two children, the decision by the MK Stalin-led administration aims to address the state’s declining total fertility rate and demographic shifts while prioritizing maternal and child health.




