വ്യാജ ഡേറ്റിങ് ആപ്പ് വഴി 67-കാരന്റെ ലക്ഷങ്ങൾ തട്ടി; രണ്ടു യുവതികൾ ഡൽഹിയിൽ പിടിയിൽ | Delhi dating app scam arrest

വ്യാജ ഡേറ്റിങ് ആപ്പ് വഴി 67-കാരന്റെ ലക്ഷങ്ങൾ തട്ടി; രണ്ടു യുവതികൾ ഡൽഹിയിൽ പിടിയിൽ | Delhi dating app scam arrest

Delhi dating app scam arrest

ന്യൂഡൽഹി: വ്യാജ ഡേറ്റിങ് ആപ്പ് പ്രൊഫൈൽ ഉപയോഗിച്ച് 67-കാരനിൽ നിന്ന് 1.30 ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ രണ്ട് യുവതികൾ ഡൽഹി പോലീസിന്റെ പിടിയിലായി (Delhi dating app scam arrest). ജ്യോത്സ്ന (26), മാൻഷി (21) എന്നിവരെയാണ് സൗത്ത് വെസ്റ്റ് ജില്ലാ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.

ഡേറ്റിങ് ആപ്പ് വഴിയും ടെലഗ്രാം വഴിയും സൗഹൃദം സ്ഥാപിച്ച ശേഷം ജൂലൈ 24-ന് ഡിഫൻസ് കോളനിയിലെ റെസ്റ്റോറന്റിലേക്ക് വയോധികനെ ഡിന്നർ ഡേറ്റിനായി ക്ഷണിച്ച വരുത്തുകയായിരുന്നു. ഭക്ഷണം കഴിച്ച ശേഷം മടങ്ങാൻ ഒരുങ്ങുന്നതിനിടെ വയോധികന്റെ മൊബൈൽ ഫോൺ തന്ത്രപരമായി മോഷ്ടിച്ച യുവതികൾ, യു.പി.ഐ (UPI) വഴി രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് 1.30 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.

ഇതിൽ നിന്നും 90,000 രൂപ എ.ടി.എം വഴി പിൻവലിച്ചതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതികളെ കണ്ടെത്താൻ പോലീസിന് സഹായകമായത്. തെളിവ് നശിപ്പിക്കുന്നതിനായി വയോധികന്റെ ഫോൺ നശിപ്പിച്ചതായും പോലീസ് വ്യക്തമാക്കി. പ്രതികളുടെ ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Story Summary:
Delhi Police arrested two young women for duping a 67-year-old man of ₹1.30 lakh and his mobile phone using a fake profile on a dating app.

Spread the love
See also  കടൽമധ്യത്തിൽ പട്ടിണിയോ? അറബിക്കടലിൽ അമർന്നുപോയ അമേരിക്കൻ സാമ്രാജ്യത്വം; മാധ്യമപ്രവർത്തകയോട് കടക്ക് പുറത്ത് എന്ന് ട്രംപ്!
Scroll to Top