
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും വിതരണം ചെയ്യുന്നതിനായി 33.92 കോടി രൂപ അനുവദിച്ചതായി ഗതാഗതമന്ത്രി സി.പി. ജോൺ അറിയിച്ചു (KSRTC Onam advance).
സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ വീതം ഓണം സാലറി അഡ്വാൻസ് നൽകുന്നതിനായി 21.5 കോടി രൂപ അനുവദിച്ചു. പ്രത്യേക മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസിക്ക് ഈ തുക അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസി പെൻഷൻകാർക്ക് 1,250 രൂപ വീതം ഉത്സവബത്ത നൽകുന്നതിനായി 5.32 കോടി രൂപയും പ്രത്യേക ധനസഹായമായി അനുവദിച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ചുള്ള സാമ്പത്തിക സഹായം ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
2023ന് ശേഷം കെഎസ്ആർടിസി ജീവനക്കാർക്ക് ഓണം സാലറി അഡ്വാൻസ് നൽകുന്നത് ഇതാദ്യമായാണ്. അതേസമയം, പെൻഷൻകാർക്കുള്ള ഓണം അലവൻസ് 2019ന് ശേഷം വീണ്ടും അനുവദിക്കുന്നതും ഈ വർഷമാണ്.
Story Summary: The Kerala government has sanctioned ₹33.92 crore to provide Onam advances and festival allowances to KSRTC employees and pensioners. Permanent employees will receive a ₹10,000 Onam salary advance, while pensioners will get a ₹1,250 festival allowance.




