ഓണം ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ഇരട്ടി സന്തോഷം; അലവൻസ് ആയിരം രൂപയായി വർധിപ്പിച്ച് സർക്കാർ ഉത്തരവ്!

ഓണം ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ഇരട്ടി സന്തോഷം; അലവൻസ് ആയിരം രൂപയായി വർധിപ്പിച്ച് സർക്കാർ ഉത്തരവ്!

തിരുവനന്തപുരം: ഓണത്തിന് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ അലവന്‍സ് ഇരട്ടിയാക്കി സര്‍ക്കാര്‍ ഉത്തരവിട്ടു. 500 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതോടെ ഇത്തവണ ഓണം ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് ആയിരം രൂപ അലവന്‍സായി ലഭിക്കും. ഓണ ദിവസം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്ക് മാത്രമാണ് ഈ അലവന്‍സ് ലഭിക്കുക. ആഭ്യന്തര മന്ത്രിയുടെ നിർദേശ പ്രകാരമാണ് ഈ നടപടി.

അതേസമയം, ഇത്തവണത്തെ ഓണത്തോടനുബന്ധിച്ച് ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ബോണസ് തുകയും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാള്‍ 2500 രൂപ കൂടുതലാണ് ഈ ഓണത്തിന് നൽകുക. പരമാവധി ബോണസ് തുക ഒരു ലക്ഷത്തി അയ്യായിരം രൂപയാണ്. കൂടാതെ അഡ്വാന്‍സായി അന്‍പതിനായിരം രൂപ വരെയും അനുവദിക്കും. എക്‌സൈസ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

Also Read:സൗദിയിൽ പന്നിയിറച്ചി ഹോട്ടൽ തുടങ്ങുമെന്ന വ്യാജ പ്രചാരണം; ഡിജിപിക്കും പൊലീസിനും പരാതി നൽകി റാപ്പർ വേടൻ!

ഇതിനുപുറമേ, എംപ്ലോയ്‌മെന്റ് ജീവനക്കാര്‍ക്കുള്ള ബോണസ് തുക 250 രൂപ വര്‍ധിപ്പിച്ച് 6,250 രൂപയാക്കിയിരുന്നു. സീപ്പര്‍ ജീവനക്കാര്‍ക്ക് 6,750 രൂപയും, ഹെഡ് ഓഫീസിലെയും വെയര്‍ഹൗസിലെയും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് 13,000 രൂപയും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും നേരത്തെ തന്നെ ഓണം ബോണസും അഡ്വാൻസും സർക്കാർ പ്രഖ്യാപിച്ചിരുന്നു. അർഹരായ ജീവനക്കാർക്ക് 4,500 രൂപയാണ് ബോണസായി ലഭിക്കുക. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 3,000 രൂപയും, സർവ്വീസ് പെൻഷൻകാർക്ക് 1,250 രൂപയും പ്രത്യേക ഉത്സവബത്തയായി ലഭിക്കും. കൂടാതെ സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാർക്കും 20,000 രൂപ ഓണം അഡ്വാൻസായും അനുവദിച്ചിട്ടുണ്ട്.

The post ഓണം ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ഇരട്ടി സന്തോഷം; അലവൻസ് ആയിരം രൂപയായി വർധിപ്പിച്ച് സർക്കാർ ഉത്തരവ്! appeared first on Express Kerala.

Spread the love
See also  പരുന്തിനും പൊന്നിന്റെ വില! സൗദിയിൽ ഒരു പക്ഷിക്കായി വിളിച്ചത് 3.4 ലക്ഷം ഡോളർ; അറേബ്യൻ മരുഭൂമിയെ ഞെട്ടിച്ച രാജകീയ ലേലം
Scroll to Top