എരുമപ്പെട്ടി പഴവൂരിൽ ആട് മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. പഴവൂർ പുത്തൻപീടികയിൽ സാദിഖിന്റെ ഫാമിലെ ആടുകളെ മോഷ്ടിക്കാനെത്തിയ 4 പേരാണ് പിടിയിലായത്. ഒറ്റപ്പാലം സ്വദേശി നസീറും ഇയാളുടെ മകനും ഉൾപ്പടെ നാല് പേരാണ് പ്രതികൾ. ഇന്ന് പുലർച്ചെ 1.30ഓടെയായിരുന്നു സംഭവം.
അറവ് ശാല നടത്തുന്ന സാദിഖിന്റെ ഫാമിൽ നിന്നാണ് മോഷ്ടിക്കാൻ ശ്രമം നടത്തിയത്. വാഹനത്തിൽ ആടുകളെ കയറ്റുന്നതിനിടയിൽ ശബ്‌ദം കേട്ട അയൽവാസി വാഹനം തടഞ്ഞ് സാദിഖിനേയും നാട്ടുകാരേയും വിവരമറിയിക്കുകയായിരുന്നു.



