
ഛത്തീസ്ഗഢിലെ റായ്പൂർ ഇന്ദിരാഗാന്ധി കാർഷിക സർവകലാശാലയിൽ ബി.എസ്.സി അഗ്രികൾച്ചർ രണ്ടാം വർഷ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് എൻഡോമോളജി പരീക്ഷ സർവകലാശാല അധികൃതർ റദ്ദാക്കി.
വാട്സാപ്പിൽ പ്രചരിച്ച ചോദ്യപേപ്പറുമായി യഥാർഥ ചോദ്യപേപ്പറിന് 70 ശതമാനം സാമ്യമുണ്ടെന്നാണ് വിദ്യാർഥി സംഘടനകളുടെ പ്രധാന ആരോപണം. സംസ്ഥാനത്തെ 24 കോളേജുകളിലായി നടക്കാനിരുന്ന പരീക്ഷയാണ് ഇതിനെ തുടർന്ന് മാറ്റിവെച്ചത്. സംഭവത്തിൽ സർവകലാശാല അധികൃതർ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
Also Read;2027 യുപി ബോർഡ് പരീക്ഷ; പരീക്ഷാ കേന്ദ്രങ്ങളുടെ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചു!
ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി അറിയിച്ചു. സംഭവത്തിന്റെ നിഗൂഢത പുറത്തുകൊണ്ടുവരുന്നതിനായി സർക്കാർ അഞ്ചംഗ ആഭ്യന്തരസമിതിയെയും ഇതിനോടകം നിയോഗിച്ചിട്ടുണ്ട്.
The post ഛത്തീസ്ഗഢിലും പരീക്ഷാ ചോദ്യപേപ്പർ ചോർച്ച; പ്രതിഷേധത്തെ തുടർന്ന് ബി.എസ്.സി അഗ്രികൾച്ചർ പരീക്ഷ റദ്ദാക്കി! appeared first on Express Kerala.




