യുഎസ് ഓപ്പണിൽ സിന്നറില്ല! മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി, ലോക ഒന്നാം നമ്പർ താരം പിന്മാറി

യുഎസ് ഓപ്പണിൽ സിന്നറില്ല! മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി, ലോക ഒന്നാം നമ്പർ താരം പിന്മാറി

ടെന്നിസ് ലോകത്തെ ഞെട്ടിച്ച് ലോക ഒന്നാം നമ്പർ താരം ജാനിക് സിന്നർ 2026 യുഎസ് ഓപ്പണിൽ നിന്ന് പിന്മാറി. വലത് കാൽമുട്ടിനേറ്റ പരിക്ക് പൂർണമായി ഭേദമാകാത്തതാണ് സിന്നറുടെ പിന്മാറ്റത്തിന് കാരണം. കഴിഞ്ഞ മാസം വിംബിൾഡണിൽ അഞ്ചാം ഗ്രാൻഡ് സ്ലാം കിരീടം നേടിയ ശേഷമാണ് താരത്തിന് ഈ തിരിച്ചടി നേരിട്ടത്.

പരിക്ക് കാരണം ഈ മാസം നടന്ന കാനഡ ഓപ്പണിലും സിൻസിനാറ്റി ഓപ്പണിലും സിന്നർ കളിച്ചിരുന്നില്ല. ചികിത്സാ സംഘത്തിനും മെഡിക്കൽ സംഘത്തിനുമൊപ്പം കഠിനമായി പരിശീലനം തുടരുകയും മൊണാക്കോയിലെ മോണ്ടെ കാർലോയിൽ കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും കോർട്ടിൽ പരിശീലനം നടത്തുകയും ചെയ്തെങ്കിലും മത്സരത്തിന് തയ്യാറാകാൻ കൂടുതൽ സമയം ആവശ്യമാണെന്ന് സിന്നർ വ്യക്തമാക്കി.

ALSO READ;11 വർഷത്തിന് ശേഷം വീണ്ടും കളത്തിലേക്ക്! 46-ാം വയസ്സിൽ റൊണാൾഡീഞ്ഞോയുടെ ഞെട്ടിക്കുന്ന തിരിച്ചുവരവ്

“എന്റെ വലത് കാൽമുട്ടിന്റെ പ്രശ്നത്തിൽ നിന്ന് പൂർണമായി തിരിച്ചുവരാൻ ഇനിയും സമയം വേണം” എന്ന നിലപാടിലാണ് സിന്നർ. യുഎസ് ഓപ്പണിൽ കളിക്കാൻ കഴിയാത്തത് നിരാശാജനകമാണെന്നും താരം വ്യക്തമാക്കി. 2026ലെ സിന്നറുടെ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെയെത്തുന്ന പിന്മാറ്റം ടൂർണമെന്റിന്റെ കിരീടപ്പോരാട്ടത്തെയും മാറ്റിമറിക്കും.

ആഗസ്റ്റ് 30ന് യുഎസ് ഓപ്പൺ ആരംഭിക്കാനിരിക്കെയാണ് സിന്നറുടെ പിന്മാറ്റം. അതേസമയം, വലത് കൈമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഏപ്രിൽ മുതൽ മത്സരരംഗത്തില്ലാതിരുന്ന കാർലോസ് അൽകാരസ് യുഎസ് ഓപ്പണിലൂടെ തിരിച്ചെത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ യുഎസ് ഓപ്പൺ ഫൈനലിൽ സിന്നറെ തോൽപ്പിച്ച അൽകാരസിന്റെ തിരിച്ചുവരവോടെ ഇത്തവണത്തെ പുരുഷ സിംഗിൾസ് പോരാട്ടത്തിന് പുതിയ ചിത്രം തെളിയുകയാണ്.

The post യുഎസ് ഓപ്പണിൽ സിന്നറില്ല! മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി, ലോക ഒന്നാം നമ്പർ താരം പിന്മാറി appeared first on Express Kerala.

See also  ഇതെല്ലാം കുറേ കണ്ടതാണ്, പുച്ഛം മാത്രം, ട്രംപിന്റെ പുതിയ നീക്കത്തിനെ പരിഹസിച്ച് ഇറാൻ..! വിമർശിച്ച് ചൈനയും രംഗത്ത്
Spread the love
Scroll to Top