‘ഏത് പൈപ്പ്‌ലൈൻ വന്നാലും ഹോർമുസിനെ മറികടക്കാനാകില്ല’! ഇറാന്റെ മുന്നറിയിപ്പ്, കാരണം ഇതാണ്

‘ഏത് പൈപ്പ്‌ലൈൻ വന്നാലും ഹോർമുസിനെ മറികടക്കാനാകില്ല’! ഇറാന്റെ മുന്നറിയിപ്പ്, കാരണം ഇതാണ്

ഹോർമുസ് കടലിടുക്കിന്റെ പ്രാധാന്യം എണ്ണ പൈപ്പ്‌ലൈനുകൾ സ്ഥാപിച്ചതുകൊണ്ട് ഇല്ലാതാക്കാനാകില്ലെന്ന് ഇറാൻ. പൈപ്പ്‌ലൈനുകൾ വഴി എണ്ണ കടത്തിവിടാമെന്ന വാദങ്ങളെ തള്ളി ഇറാനിയൻ റവല്യൂഷണറി ഗാർഡ് കമാൻഡറുടെ ഉപദേശകനായ മുഹമ്മദ് റെസ നഖ്ദിയാണ് രംഗത്തെത്തിയത്. ഇത്തരം പൈപ്പ്‌ലൈനുകൾ എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാനും തകരാറിലാകാനും സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഹോർമുസ് കടലിടുക്ക് എണ്ണയും വാതകവും ഉൽപാദിപ്പിക്കുന്ന പ്രധാന മേഖലയിലാണെന്നും പേർഷ്യൻ ഗൾഫ് ലോകത്തെ പ്രധാന എണ്ണ-വാതക കേന്ദ്രമാണെന്നും നഖ്ദി പറഞ്ഞു. ഭൂമിയിലുള്ള എണ്ണക്കിണറുകൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റുക എന്നത് അസാധ്യമാണ്. എണ്ണ കപ്പലുകളിൽ കയറ്റി കൊണ്ടുപോകുന്നതിന് പകരം പൈപ്പ്‌ലൈനുകൾ വഴി മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുക എന്നതാണ് പരമാവധി സാധ്യമാകുന്ന ബദൽ മാർഗമെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ;‘ഇപ്പോഴാണ് യുദ്ധം അവസാനിപ്പിക്കേണ്ടത്, ‘ഇറാൻ ശക്തമായ നിലയിൽ..! നിർണായക പ്രതികരണവുമായി പെസഷ്കിയാൻ

എന്നാൽ പൈപ്പ്‌ലൈനുകൾക്ക് എളുപ്പത്തിൽ കേടുപാടുകൾ വരുത്താനാകുമെന്നും അവ ആക്രമിക്കപ്പെടാനും തകർക്കപ്പെടാനും വലിയ സാധ്യതയുണ്ടെന്നും നഖ്ദി ചൂണ്ടിക്കാട്ടി. കൂടാതെ, ഇത്തരം വലിയ പൈപ്പ്‌ലൈൻ സംവിധാനങ്ങൾ നിർമ്മിക്കാൻ വർഷങ്ങളോളം വേണ്ടിവരും. അതിനാൽ പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിലൂടെ ഹോർമുസിനെ ആശ്രയിക്കുന്നതിന്റെ പ്രശ്നം ലളിതമായി പരിഹരിക്കാനാകില്ലെന്നാണ് ഇറാന്റെ നിലപാട്.

എല്ലാ ഉൽപന്നങ്ങളും മറ്റ് മാർഗങ്ങളിലൂടെ എളുപ്പത്തിൽ കൊണ്ടുപോകാനും സാധിക്കില്ലെന്നും നഖ്ദി പറഞ്ഞു. പ്രത്യേകിച്ച് വാതകം കടത്തുന്നതിനായി സങ്കീർണ്ണവും ചെലവേറിയതുമായ സംസ്കരണ സംവിധാനങ്ങളും അടിസ്ഥാനസൗകര്യങ്ങളും ആവശ്യമാണ്. അതുകൊണ്ടുതന്നെ പേർഷ്യൻ ഗൾഫ് മേഖലയെ ആശ്രയിക്കുന്നതിൽ നിന്ന് രാജ്യങ്ങൾക്ക് അതിവേഗം ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ഹോർമുസ് കടലിടുക്കിന്റെ പ്രാധാന്യം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

The post ‘ഏത് പൈപ്പ്‌ലൈൻ വന്നാലും ഹോർമുസിനെ മറികടക്കാനാകില്ല’! ഇറാന്റെ മുന്നറിയിപ്പ്, കാരണം ഇതാണ് appeared first on Express Kerala.

See also  മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ സൈനിക വ്യോമാക്രമണം; 14 പേർ കൊല്ലപ്പെട്ടു | Myanmar military airstrikes Sagaing
Spread the love
Scroll to Top