സ്വാതന്ത്ര്യദിനത്തിൽ ടൗൺ ബാങ്ക് നിക്ഷേപകരെയും മാധ്യമ പ്രവർത്തകരെയും തടഞ്ഞ സംഭവം; മന്ത്രി ജനീഷിന് പരാതി നൽകി മാധ്യമ പ്രവർത്തകർ
ഇരിങ്ങാലക്കുട : സ്വാതന്ത്ര്യദിനത്തിൽ ഇരിങ്ങാലക്കുട നഗരസഭ കാര്യാലയത്തിന് മുന്നിൽ നടന്ന സംഭവങ്ങൾ കായിക യുവജനക്ഷേമവകുപ്പ് മന്ത്രി ഒ ജെ ജനീഷിൻ്റെ ശ്രദ്ധയിൽപ്പെടുത്തി പ്രസ്സ് ക്ലബ്ബ്. ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്ക് നിക്ഷേപകർക്കും മാധ്യമപ്രവർത്തകർക്കുമതിരെ ഒരു വിഭാഗം യൂത്ത് കോൺഗ്രസ് , കോൺഗ്രസ്സ് പ്രവർത്തകർ സ്വീകരിച്ച നിലപാട് മന്ത്രിയെ പ്രസ്സ് ക്ലബ് അധികൃതർ ധരിപ്പിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിർഭയമായ മാധ്യമപ്രവർത്തനത്തിനുള്ള സാഹചര്യം ഒരുക്കണമെന്നുമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള നിവേദനം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് കൂടിയായ മന്ത്രിക്ക് മാധ്യമ പ്രവർത്തകർ കൈമാറി. ക്ലബ് പ്രസിഡൻ്റ് വി ആർ സുകമാരൻ, സെക്രട്ടറി ടി ജി സിബിൻ , ട്രഷറർ രാഹുൽ അശോകൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. നേരത്തെ മുഖ്യമന്ത്രി, എം പി, എം എൽ എ , തൃശ്ശൂർ റൂറൽ എസ്പി , നഗരസഭ പ്രതിപക്ഷ നേതാക്കൾ എന്നിവർക്കും പരാതികൾ നൽകിയിരുന്നു


