” ഒന്നിച്ചോണം പൊന്നോണം ” നാളെ ഇരിങ്ങാലക്കുടയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

” ഒന്നിച്ചോണം പൊന്നോണം ” നാളെ ഇരിങ്ങാലക്കുടയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

” ഒന്നിച്ചോണം പൊന്നോണം 2026 ” നാളെ ഇരിങ്ങാലക്കുടയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

ഇരിങ്ങാലക്കുട : ഐസിഎൽ ഫിൻകോർപ്പ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ നാളെ ( ആഗസ്റ്റ് 23) നടക്കുന്ന ” ഒന്നിച്ചോണം പൊന്നോണം 2026 ” മൂന്ന് മണിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. കൂടൽമാണിക്യം ക്ഷേത്ര പരിസരത്ത് നടക്കുന്ന ചടങ്ങിൽ യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് പ്രഭാഷണം നടത്തുമെന്ന് ഐസിഎൽ ഫിൻകോർപ്പ് ചെയർമാൻ അഡ്വ കെ ജെ അനിൽകുമാർ , സിഇഒ ഉമ അനിൽകുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ, നഗരസഭ ചെയർമാൻ എം പി ജാക്സൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് നിരവധി കലാരൂപങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന ഘോഷയാത്ര നഗരം ചുറ്റി മുനിസിപ്പൽ മൈതാനത്ത് സമാപിക്കും. തുടർന്ന് ചലച്ചിത്രതാരം ആശാ ശരത്ത് അവതരിപ്പിക്കുന്ന നൃത്ത വിരുന്ന്, ചലച്ചിത്രതാരങ്ങൾ പങ്കെടുക്കുന്ന ബിഗ് സ്‌ക്രീൻ അവാർഡ്സ് 2026 എന്നിവ അരങ്ങേറും.

Spread the love
See also  നീതി ലഭിച്ചില്ലെന്ന് പരാതി ; ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനു മുന്നിൽ ശവപ്പെട്ടിയുമായി സമരം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top