പേരൂർക്കടയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ | Free Medical Camp Peroorkada

പേരൂർക്കടയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ | Free Medical Camp Peroorkada

Free Medical Camp Peroorkada

പേരൂർക്കട : DYFI പേരൂർക്കട മേഖലാ കമ്മിറ്റിയും ലയൺസ് ക്ലബ് ഓഫ് അനന്തപുരിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഓഗസ്റ്റ് 23 ഞായറാഴ്ച നടക്കും (Free Medical Camp Peroorkada).

രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. NSS റോഡ്, ഇന്ദിരാനഗർ, എസ്.പി സ്റ്റോറിന് സമീപമാണ് ക്യാമ്പ് നടക്കുക.

ക്യാമ്പിന്റെ ഭാഗമായി ഡോക്ടർമാരുടെ വിദഗ്ധ പരിശോധന, ബ്ലഡ് ഷുഗർ പരിശോധന, ബിപി പരിശോധന, മരുന്ന് വിതരണം, ആരോഗ്യ കൗൺസലിംഗ് എന്നിവ സൗജന്യമായി ലഭ്യമാക്കും.

കൂടുതൽ വിവരങ്ങൾക്ക് 7558008493, 8848799546 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.

Spread the love
See also  ആഭ്യന്തര വകുപ്പിൻ്റേത് ഇരട്ട നീതി, മന്ത്രിയുടെ സമുദായക്കാരനായ ഉന്നതന് വേണ്ടി രക്ഷാകവചം, ചെന്നിത്തലയുടെ തനിനിറം പുറത്ത്
Scroll to Top