മംഗലാപുരം റെയിൽവേ ഡിവിഷൻ മാറ്റം! കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം

മംഗലാപുരം റെയിൽവേ ഡിവിഷൻ മാറ്റം! കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം

പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരം റെയില്‍വെ സ്റ്റേഷന്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ മൈസുരൂ റെയില്‍വേ ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പ്രശ്നം ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ സാമ്പത്തിക അടിത്തറയെയും റെയിൽവേ വരുമാനത്തെയും ഗുരുതരമായി ബാധിക്കുന്ന ഈ ഏകപക്ഷീയമായ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിനെയോ ജനപ്രതിനിധികളെയോ മുൻകൂട്ടി അറിയിക്കാതെ നടപ്പാക്കുന്ന ഈ വിഭജനം കേരളത്തോടുള്ള അവഗണനയാണെന്നാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.

സതേണ്‍ റെയില്‍വേയുടെ ഭാഗമായിരുന്ന ഉള്ളാള്‍ മുതല്‍ മംഗലാപുരം വരെയുള്ള തന്ത്രപ്രധാന മേഖലകൾ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയിലേക്ക് ലയിപ്പിക്കുന്നത് വഴി വലിയ നഷ്ടമാണ് കേരളത്തിന് ഉണ്ടാവുക. മംഗലാപുരം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ നഷ്ടപ്പെടുന്നത് പാലക്കാട് ഡിവിഷന്റെ വരുമാനത്തിൽ കനത്ത ഇടിവ് സൃഷ്ടിക്കും. തുറമുഖം, വിമാനത്താവളം എന്നിവയുമായുള്ള മികച്ച കണക്ടിവിറ്റിയെയും ഇത് പ്രതികൂലമായി ബാധിക്കും. മുൻപ് സേലം ഡിവിഷൻ രൂപീകരിച്ചപ്പോൾ പാലക്കാടിന്റെ പരിധി ഗണ്യമായി ചുരുങ്ങിയിരുന്നു. പുതിയ തീരുമാനത്തിലൂടെ കേരളത്തിൽ നിന്നുള്ള ദീർഘദൂര ട്രെയിൻ സർവീസുകൾ പോലും അനിശ്ചിതത്വത്തിലാകുമെന്ന ആശങ്കയും ശക്തമാണ്.

Also Read: റെയിൽവേ ഡിവിഷൻ മാറ്റം കേരളത്തോടുള്ള അവഗണന! കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ

വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും കത്തയക്കുമെന്ന് മുഖ്യമന്ത്രിയും എം.പിമാരും വ്യക്തമാക്കിക്കഴിഞ്ഞു. കേരളത്തിന്റെ ഒറ്റക്കെട്ടായ ഈ പ്രതിഷേധം കേന്ദ്ര സർക്കാരിനെ അറിയിക്കാനും റെയിൽവേ ബോർഡിന്റെ നടപടി പുനഃപരിവോധിക്കാൻ ശക്തമായ സമ്മർദ്ദം ചെലുത്താനുമാണ് സംസ്ഥാനത്തിന്റെ തീരുമാനം. മംഗലാപുരം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ നിലവിലുള്ളതുപോലെ പാലക്കാട് ഡിവിഷനിൽ തന്നെ നിലനിർത്തണമെന്നാണ് ആവശ്യം.

See also  പുലിക്കളി സംഘങ്ങൾക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി; ധനസഹായം ഒരു ലക്ഷം രൂപയായി വർദ്ധിപ്പിച്ചു!

The post മംഗലാപുരം റെയിൽവേ ഡിവിഷൻ മാറ്റം! കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം appeared first on Express Kerala.

Spread the love
Scroll to Top