പാലക്കാട് ഡിവിഷൻ വിഭജന നീക്കം; പ്രതിഷേധമറിയിച്ച് കെസി വേണുഗോപാൽ

പാലക്കാട് ഡിവിഷൻ വിഭജന നീക്കം; പ്രതിഷേധമറിയിച്ച് കെസി വേണുഗോപാൽ

പാലക്കാട് റെയിൽവേ ഡിവിഷനിൽ ഉൾപ്പെടുന്ന മംഗളൂരു സെൻട്രൽ ഉൾപ്പെടെയുള്ള നിർണായക മേഖലകൾ സംസ്ഥാന സർക്കാരുമായി യാതൊരുവിധ മുൻകൂട്ടി ചർച്ചയും നടത്താതെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. വിഷയത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിട്ട് ബന്ധപ്പെട്ട് ആശങ്കയറിയിച്ചതായും, ഇതേക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

പാലക്കാട് ഡിവിഷന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ പനമ്പൂർ തുറമുഖ റെയിൽ ശൃംഖലയും മംഗളൂരു ഭാഗങ്ങളും അടർത്തിമാറ്റുന്നത് ഡിവിഷന്റെ സാമ്പത്തിക അടിത്തറയെയും ട്രെയിൻ സർവീസുകളുടെ നിയന്ത്രണത്തെയും മലബാർ മേഖലയ്ക്കുള്ള പുതിയ റെയിൽവേ പദ്ധതികളെയും ഗുരുതരമായി ബാധിക്കുമെന്നും, അതിനാൽ റെയിൽവേ ഈ നീക്കം അടിയന്തരമായി പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

The post പാലക്കാട് ഡിവിഷൻ വിഭജന നീക്കം; പ്രതിഷേധമറിയിച്ച് കെസി വേണുഗോപാൽ appeared first on Express Kerala.

Spread the love
See also  മുണ്ടക്കൈ-ചൂരൽമല പുനരധിവാസം വേഗത്തിലാക്കും; പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി ടി. സിദ്ദീഖ് | Mundakkai Chooralmala Rehabilitation
Scroll to Top