
പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥയുടെയും വ്യോമഗതാഗത തടസ്സങ്ങളുടെയും പശ്ചാത്തലത്തില്‍ കുവൈത്ത് പ്രവാസികള്‍ക്ക് അനുവദിച്ചിരുന്ന താല്‍ക്കാലിക ഇളവുകളും ആനുകൂല്യങ്ങളും സെപ്തംബര്‍ ഒന്നുമുതല്‍ അവസാനിപ്പിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഈ ആനുകൂല്യങ്ങള്‍ അവസാനിക്കുന്നതോടെ സംഘര്‍ഷത്തിന് മുമ്പുള്ള പഴയ നിയമങ്ങളും കര്‍ശനമായ നടപടിക്രമങ്ങളും പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഫെബ്രുവരി അവസാനം മേഖലയില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ മുടങ്ങുകയും വ്യോമാതിര്‍ത്തി അടച്ചിടുകയും ചെയ്ത സാഹചര്യത്തിലാണ് വിസിറ്റിങ് വിസകളുടെ കാലാവധി നീട്ടി നല്കാന് കുവൈറ്റ് തീരുമാനിച്ചത്. കൂടാതെ, വിദേശത്ത് ആറ് മാസത്തില്‍ കൂടുതല്‍ തങ്ങാന്‍ പ്രവാസികള്‍ക്ക് അനുമതി നല്‍കിയിരുന്ന പ്രത്യേക പെര്‍മിറ്റിന്റെ കാലാവധിയും ഈ കാലയളവിൽ നീട്ടി നല്‍കിയിരുന്നു.
Also Read: അടിയന്തര ചികിത്സ ഇനി പാതിവഴിയിൽ മുടങ്ങില്ല! ഐസിയു സംവിധാനങ്ങളോടെ 18 സ്മാർട്ട് ആംബുലൻസുകൾ നിരത്തിലിറക്കി യുഎഇ
എന്നാല്‍ സെപ്തംബര്‍ ഒന്ന് മുതല്‍ രാജ്യത്തെ സന്ദര്‍ശന വിസകളുടെ ഓട്ടോമാറ്റിക് കാലാവധി നീട്ടി നല്കല് പൂര്‍ണ്ണമായി നിലയ്ക്കും. ഒപ്പം വിദേശത്ത് ദീർഘനാൾ താമസിക്കുന്നതിനുള്ള പ്രത്യേക പെര്‍മിറ്റുകളും ഈ തീയതി മുതല്‍ ലഭ്യമല്ല. എങ്കിലും ഓഗസ്റ്റ് 31 വരെ കുവൈറ്റിന് പുറത്തേക്ക് പോകുന്ന പ്രവാസികള്‍ക്ക് ഈ ആനുകൂല്യം ലഭ്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അവധി അപേക്ഷകളുടെ കാലാവധി നിര്‍ണയിക്കുന്നതിനും ഔദ്യോഗിക വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിനും സര്‍ക്കാര്‍ ആപ്പായ ‘സഹല്‍’ നല്കുന്ന റസിഡന്‍സ് പെര്‍മിറ്റ് സര്‍ട്ടിഫിക്കറ്റ് മാത്രമായിരിക്കും ഇനി മുതല്‍ ഔദ്യോഗിക രേഖയായി പരിഗണിക്കുക.
The post കുവൈത്തിൽൽ പുതിയ മാറ്റങ്ങൾ; വിസിറ്റിങ് വിസ, അവധി അപേക്ഷ ആനുകൂല്യങ്ങള്‍ സെപ്തംബര്‍ മുതല്‍ അവസാനിക്കും appeared first on Express Kerala.




