
അബുദാബിയിൽ അപകടകരമായ വസ്തുക്കളുടെ സംഭരണം, ഗതാഗതം, ഉപയോഗം എന്നിവ കൂടുതൽ സുരക്ഷിതവും കുറ്റമറ്റതുമാക്കുന്നതിന്റെ ഭാഗമായി പുതിയ ഏകീകൃത നിയന്ത്രണ സംവിധാനം നടപ്പിലാക്കുന്നു. സമൂഹത്തിന്റെയും പരിസ്ഥിതിയുടെയും സുരക്ഷ പരമാവധി ഉറപ്പുവരുത്തുന്നതിനായി അബുദാബി ഹസാർഡസ് മെറ്റീരിയൽസ് മാനേജ്മെന്റ് സെന്ററാണ് ഇതിന്റെ മേൽനോട്ടവും നിരീക്ഷണവും ശക്തമാക്കിയിരിക്കുന്നത്.
2023-ലെ നിയമം നമ്പർ 20 പ്രകാരം രൂപീകരിക്കപ്പെട്ട ഈ കേന്ദ്രം, എമിറേറ്റിലെ ഇത്തരം വസ്തുക്കളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും. രാജ്യാന്തരതലത്തിലെ ഏറ്റവും മികച്ച മാതൃകകൾ അടിസ്ഥാനമാക്കി തന്ത്രങ്ങളും നയങ്ങളും രൂപീകരിച്ച്, അപകടകരമായ വസ്തുക്കൾ തികഞ്ഞ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
The post അപകടകരമായ വസ്തുക്കളുടെ കൈകാര്യം ചെയ്യൽ! അബുദാബിയിൽ പുതിയ ഏകീകൃത നിയന്ത്രണ സംവിധാനം വരുന്നു appeared first on Express Kerala.




