
സമ്പന്നരായ മാതാപിതാക്കൾ മക്കൾക്ക് നൽകുന്ന അമിതമായ സാമ്പത്തിക സുരക്ഷിതത്വം ജെൻ സിയുടെ തൊഴിൽ മനോഭാവത്തെ ബാധിക്കുന്നുവെന്ന സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുന്നു. പ്രേം സോണി എന്ന സോഷ്യൽ മീഡിയ ഉപയോക്താവാണ് മാതാപിതാക്കളുടെ സമ്പത്ത് മക്കളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വാദവുമായി രംഗത്തെത്തിയത്. (Gen Z Work Culture)
വലിയ സാമ്പത്തിക ശേഷിയുള്ള മാതാപിതാക്കൾ മക്കൾക്ക് പാസീവ് ഇൻകം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകുന്നതിലൂടെ അധ്വാനിക്കാനുള്ള പ്രേരണ കുറയ്ക്കുകയാണെന്നാണ് പോസ്റ്റിലെ പ്രധാന വാദം. പ്രമുഖ നഗരങ്ങളിൽ 25 വയസ്സിനടുത്തുള്ള നിരവധി യുവാക്കൾ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തെ ആശ്രയിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുകയാണെന്നും പോസ്റ്റിൽ പറയുന്നു. ഇതിന് പിന്നിൽ മൂന്ന് തരത്തിലുള്ള ‘കെണികളാണ്’ യുവാവ് ചൂണ്ടിക്കാണിക്കുന്നത്. കുടുംബത്തിന്റെ സാമൂഹിക പദവിയെ ബാധിക്കുമെന്ന ആശങ്കയിൽ ചെറിയ ജോലികളും സെയിൽസ് ജോലികളും ഒഴിവാക്കുന്നതാണ് ആദ്യത്തേത്. ഉയർന്ന ജീവിത നിലവാരം നിലനിർത്താൻ തുടക്കക്കാരുടെ ശമ്പളം മതിയാകാത്തതിനാൽ ജോലികളോട് വിമുഖത കാണിക്കുന്നതാണ് രണ്ടാമത്തേത്.
HNI Indian parents are actively destroying their GenZ kids with their passive income. They thought they were securing their family’s future.
In reality, they just planted a generation of completely unemployable lethargic kids.
If you go to any Tier-1 or Tier-2 city today and you…— Prem Soni (@ValueWithPrem) August 19, 2026
കുടുംബ ബിസിനസ് സ്വാഭാവികമായി ഏറ്റെടുക്കാനുള്ള അവകാശബോധവും യുവാക്കളെ പിന്നോട്ടടിപ്പിക്കുന്നുവെന്നാണ് മറ്റൊരു ആരോപണം. മാതാപിതാക്കൾ വർഷങ്ങളോളം അധ്വാനിച്ച് സമ്പാദിക്കുമ്പോൾ മക്കൾ അതിന്റെ നേട്ടം മാത്രം അനുഭവിക്കുന്ന സാഹചര്യം ലക്ഷ്യബോധം കുറയ്ക്കുമെന്നും പോസ്റ്റിൽ പറയുന്നു.
എന്നാൽ പോസ്റ്റിനെതിരെ വിമർശനങ്ങളും ഉയർന്നു. മുഴുവൻ ജെൻ സിയെയും ഒരേ രീതിയിൽ വിലയിരുത്തുന്നത് ശരിയല്ലെന്നും പുതിയ തലമുറയ്ക്ക് ജോലിയെയും ജീവിതത്തെയും കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ടെന്നും ചിലർ പ്രതികരിച്ചു. കുടുംബസമ്പത്ത് ലഭിക്കുന്നതും സ്വന്തം കഴിവും അധ്വാനവും ഉപയോഗിച്ച് അത് നിലനിർത്തുന്നതും രണ്ടായി കാണണമെന്ന അഭിപ്രായവും ചർച്ചയിൽ ഉയരുന്നുണ്ട്.
Summary: A social media post arguing that wealthy parents are making Gen Z less motivated to work has sparked debate online. While the post blames financial privilege and lifestyle expectations, others argue that an entire generation should not be judged by the choices of a section of affluent youth.




