മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമശ്രമം; ഒഡീഷ സ്വദേശി പിടിയിൽ | Madayippara student assault

മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമശ്രമം; ഒഡീഷ സ്വദേശി പിടിയിൽ | Madayippara student assault

arrest

കണ്ണൂർ: മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയിൽ ഒഡീഷ സ്വദേശിയെ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഒഡീഷ സ്വദേശി കിരൺ സിങ്കുവിനെയാണ് പൊലീസ് പിടികൂടിയത്. (Madayippara student assault)

വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കോളേജിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥിനി ഫോണിൽ സംസാരിച്ച് മാടായിപ്പാറയിലൂടെ നടന്ന് പോകുന്നതിനിടെ പ്രതി പിന്തുടർന്നെന്നാണ് പരാതി. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. വിദ്യാർത്ഥിനിയുടെ ബഹളം കേട്ട് സഹപാഠികൾ സ്ഥലത്തെത്തിയതോടെയാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ പഴയങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Summary: A college student was allegedly subjected to an attempted assault at Madayippara in Kannur. Police have taken an Odisha native into custody in connection with the incident.

Spread the love
See also  സെയ്ഫ് ഗെയിം കളിക്കാൻ എന്നെ കിട്ടില്ല! സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ഗൗരി കിഷൻ
Scroll to Top