താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തിൽ അനിശ്ചിതത്വം; യാത്ര നീട്ടിവെച്ചെന്ന് സൂചന | Tariq Rahman India Visit

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തിൽ അനിശ്ചിതത്വം; യാത്ര നീട്ടിവെച്ചെന്ന് സൂചന | Tariq Rahman India Visit

 

ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തിൽ അനിശ്ചിതത്വം തുടരുന്നു. ഇന്ന് ദില്ലിയിലെത്തുമെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും സന്ദർശനം നീട്ടിവെച്ചതായാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ. സന്ദർശനത്തിന്റെ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വക്താവ് എബിഎം സാലെഹ് വ്യക്തമാക്കി. (Tariq Rahman India Visit)

താരിഖ് റഹ്മാന്റെ സന്ദർശനം കണക്കിലെടുത്ത് രാഷ്ട്രപതി ഭവനിൽ നടത്താനിരുന്ന ‘ചേഞ്ച് ഓഫ് ഗാർഡ്’ ചടങ്ങ് ഒഴിവാക്കുന്നതായി നേരത്തെ വാർത്താക്കുറിപ്പ് പുറത്തുവന്നിരുന്നു. എന്നാൽ ഇന്നലെ വൈകിട്ടോടെ രാഷ്ട്രപതി ഭവൻ ഈ വാർത്താക്കുറിപ്പ് പിൻവലിച്ചതും സന്ദർശനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സന്ദർശനവുമായി ബന്ധപ്പെട്ട് വ്യക്തമായ സ്ഥിരീകരണം നൽകിയിട്ടില്ല. സന്ദർശനത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാളിന്റെ നിലപാട്.

രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനമായിരുന്നു നേരത്തെ പരിഗണിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ യാത്ര മാറ്റിവെച്ചതായാണ് സൂചന. സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ത്യയും ബംഗ്ലാദേശും ഔദ്യോഗികമായി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അതേസമയം, മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഉൾപ്പെടെയുള്ള വിഷയങ്ങളും ഇന്ത്യയുടെ പ്രതികരണവുമായി ബന്ധിപ്പിക്കാനുള്ള നീക്കമാണ് ബംഗ്ലാദേശിന്റെ ഭാഗത്തുനിന്നുള്ളതെന്നാണ് റിപ്പോർട്ടുകൾ. താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾക്കും പ്രാധാന്യമേറുകയാണ്.

Summary: Uncertainty continues over Bangladesh Prime Minister Tariq Rahman’s proposed visit to India. Although a two-day visit was reportedly planned, Bangladesh said the schedule has not been finalised, while India has also not officially confirmed the visit.

Spread the love
See also  ശത്രുക്കളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഇറാൻ; പ്രതിരോധ വ്യവസായത്തിൽ ചരിത്രപരമായ നവീകരണവുമായി ഇസ്ലാമിക് റിപ്പബ്ലിക്!
Scroll to Top