
രാജ്യതലസ്ഥാനത്ത് എച്ച്1എൻ1 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഒറ്റദിവസം 114 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ തലസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1777 ആയി. (H1N1 cases Delhi)
പനി, ചുമ, തൊണ്ടവേദന, ശരീരവേദന, അമിതമായ ക്ഷീണം, തലവേദന, വിറയൽ തുടങ്ങിയവയാണ് എച്ച്1എൻ1 പനിയുടെ പ്രധാന ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ മതിയായ വിശ്രമം എടുക്കുകയും ആവശ്യമായാൽ ഡോക്ടറുടെ സേവനം തേടുകയും ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
രോഗപ്പകർച്ച കുറയ്ക്കുന്നതിനായി തിരക്കേറിയ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാനും കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ഇടയ്ക്കിടെ വൃത്തിയാക്കാനും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ അവഗണിക്കാതെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Summary: Delhi reported 114 new H1N1 cases in a single day, taking the total number of cases to 1,777. The Union Health Ministry has issued an advisory, urging people to follow precautions and seek medical attention when symptoms appear.




