
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം വീണ്ടും ചർച്ചയാക്കാൻ ബിജെപി തയ്യാറെടുക്കുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബിൽ പാസാക്കുന്നത് അജണ്ടയാക്കാനാണ് സർക്കാർ നീക്കം നടത്തുന്നത് എന്നാണ് സൂചന.
ഒരുപക്ഷേ ബിൽ പാസായില്ലെങ്കിൽ പോലും, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ എല്ലാം ഒരുമിച്ചാക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 2029-ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം 22 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ കൂടി ഒരേസമയം നടത്തുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഉത്തർപ്രദേശ് അടക്കമുള്ള പ്രധാന സംസ്ഥാനങ്ങളിൽ ബിജെപി വീണ്ടും അധികാരത്തിൽ തിരിച്ചെത്തുകയാണെങ്കിൽ, അവിടെയും 2029-ൽ തന്നെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യം പരിഗണനയിലുണ്ട്. പരമാവധി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ 2029-ലേക്ക് ഒന്നിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
Also Read:പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിക്കാൻ റിപ്പോർട്ടിൽ ആറു ഖണ്ഡിക..! നിയമസഭാ തോൽവിയിൽ ഡിവൈഎഫ്ഐ മൗനം
അതേസമയം, ഈ വിഷയത്തിലെ അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. ഈ നിയമം നടപ്പിലാക്കപ്പെടുകയാണെങ്കിൽ, കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ 2029-ൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും.
The post ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വീണ്ടും ചർച്ചയാക്കാൻ ബിജെപി; ശീതകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവന്നേക്കും appeared first on Express Kerala.




