ഏത് പാതിരാത്രിയിലും ചികിത്സ മുടങ്ങില്ല! ജില്ലാ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷാലിറ്റി സേവനം, 6 മാസത്തിനകം നടപ്പാക്കാൻ സർക്കാർ

ഏത് പാതിരാത്രിയിലും ചികിത്സ മുടങ്ങില്ല! ജില്ലാ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷാലിറ്റി സേവനം, 6 മാസത്തിനകം നടപ്പാക്കാൻ സർക്കാർ

തിരുവനന്തപുരം: ഇനി രാത്രി സമയത്തും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജുകളെ മാത്രം ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കാൻ സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷാലിറ്റി ചികിത്സാ സേവനം ഉറപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. ആറുമാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലും ഓരോ ആശുപത്രിയിൽ സേവനം ഉറപ്പാക്കും. പിന്നീട് ഘട്ടംഘട്ടമായി കൂടുതൽ ആശുപത്രികളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. ഗുണമേന്മയുള്ള ആരോഗ്യ സേവനം തടസമില്ലാതെ ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

മെഡിസിൻ, സർജറി, ഓർത്തോ, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ പ്രധാന സ്പെഷാലിറ്റി സേവനങ്ങളാണ് മുഴുവൻ സമയവും ലഭ്യമാക്കുക. ഇതോടെ വീടിന് സമീപത്തെ സർക്കാർ ആശുപത്രികളിൽ തന്നെ പകലും രാത്രിയും വിദഗ്ധ ചികിത്സ ലഭിക്കും. ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ ജില്ലാ, ജനറൽ ആശുപത്രികളിൽ രാത്രികാലത്തും കാര്യക്ഷമമാകുന്നതോടെ മെഡിക്കൽ കോളജുകളിലെ അമിതമായ തിരക്ക് കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.

ALSO READ;ആയിരം രൂപയുടെ തർക്കം കലാശിച്ചത് കൊലപാതകത്തിൽ..! യാത്രക്കാരനെ തല്ലിക്കൊന്ന് മൃതദേഹം ഉപേക്ഷിച്ചു, ഡ്രൈവറും ഭാര്യയും മകനും അറസ്റ്റിൽ

ചികിത്സ, മരുന്ന്, കിടക്ക എന്നിവ രോഗികളുടെ അവകാശമായി പ്രഖ്യാപിച്ച് രോഗീസൗഹൃദ ആശുപത്രികൾ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് സ്പെഷാലിറ്റി സേവനങ്ങൾ 24 മണിക്കൂറും താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഏകോപനത്തിനായി ആരോഗ്യവകുപ്പ് അഡ്മിനിസ്ട്രേഷൻ ആൻഡ് ട്രെയിനിങ് വിഭാഗം അഡീഷണൽ ഡയറക്ടർ ഡോ. ഷിനു കെ.എസിനെ സ്പെഷൽ ഓഫിസറായി നിയമിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആശുപത്രികളിലെ നിലവിലെ സൗകര്യങ്ങൾ വിലയിരുത്തും.

24 മണിക്കൂർ സേവനം ഉറപ്പാക്കുന്നതിനായി ആവശ്യമായ മെഡിക്കൽ, നഴ്സിങ്, പാരാമെഡിക്കൽ ജീവനക്കാരുടെ കണക്കെടുപ്പ് നടത്തി കൃത്യമായി വിന്യസിക്കും. ആശുപത്രികളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും സ്ഥാപനങ്ങളുമായും ഏകോപനം നടത്തി പദ്ധതി സമയബന്ധിതമായി നടപ്പാക്കാനും പുരോഗതി നിരീക്ഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും നോഡൽ ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

See also  ബി.എം.ഡബ്ല്യുവിനെ പിന്നിലാക്കി ബി.വൈ.ഡി സിലിയൻ 7 മുന്നേറി; മൂന്ന് കാര്യങ്ങളിൽ കേമൻ, രണ്ടിൽ പിന്നിൽ!

The post ഏത് പാതിരാത്രിയിലും ചികിത്സ മുടങ്ങില്ല! ജില്ലാ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷാലിറ്റി സേവനം, 6 മാസത്തിനകം നടപ്പാക്കാൻ സർക്കാർ appeared first on Express Kerala.

Spread the love
Scroll to Top