വിമർശനങ്ങൾ പുല്ല് വില കൽപ്പിച്ച് ഗൗതം ഗംഭീർ; ‘ശ്രദ്ധ കിരീടങ്ങൾ നേടുന്നതിൽ മാത്രം’

വിമർശനങ്ങൾ പുല്ല് വില കൽപ്പിച്ച് ഗൗതം ഗംഭീർ; ‘ശ്രദ്ധ കിരീടങ്ങൾ നേടുന്നതിൽ മാത്രം’

ന്ത്യൻ ടെസ്റ്റ് ടീമിന്റെ പ്രകടനങ്ങളെയും തിരിച്ചടികളെയും കുറിച്ചുള്ള വിമർശനങ്ങളെ പൂർണമായി തള്ളി പരിശീലകൻ ഗൗതം ഗംഭീർ രംഗത്തെത്തി. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് തനിക്കെതിരെയും ടീമിനെതിരെയും ഉയരുന്ന വിമർശനങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയത്. നിലവിൽ ടീം ഒരു തലമുറമാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, തന്റെ പ്രധാന ശ്രദ്ധ ഐസിസി റാങ്കിംഗിനേക്കാൾ കിരീടങ്ങൾ നേടുന്നതിൽ മാത്രമാണെന്നും ഗംഭീർ വ്യക്തമാക്കി.

പുറത്തുനിന്നുള്ള വിമർശനങ്ങളോ സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളോ താൻ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ആർ. അശ്വിൻ എന്നിവരുടെ വിരമിക്കലിന് ശേഷം യുവതാരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള മാറ്റമാണ് ടീമിൽ നടക്കുന്നത്. ഒന്നോ രണ്ടോ മത്സരങ്ങളുടെ പേരിൽ കളിക്കാരെ ഒഴിവാക്കാതെ അവർക്ക് പൂർണ്ണ പിന്തുണ നൽകി മുന്നോട്ട് പോകുമെന്നും ഗംഭീർ പറഞ്ഞു.

Also Read:മിഷൻ വൈറ്റ്‌വാഷ്! കൊളംബോയിൽ ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ഇന്ന്; ഗില്ലിനും സംഘത്തിനും നിർണായക പോരാട്ടം

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലാണ്. കൊളംബോയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിലും വിജയം സ്വന്തമാക്കി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രതീക്ഷകൾ സജീവമാക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം. കളിക്കാരുടെ ഫിറ്റ്നസും വിശ്രമവും കൃത്യമായി കൈകാര്യം ചെയ്ത് മുന്നോട്ട് പോകാൻ മാനേജ്മെന്റിന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

The post വിമർശനങ്ങൾ പുല്ല് വില കൽപ്പിച്ച് ഗൗതം ഗംഭീർ; ‘ശ്രദ്ധ കിരീടങ്ങൾ നേടുന്നതിൽ മാത്രം’ appeared first on Express Kerala.

See also  ഓണം അടുത്തെത്തി; പൂവിപണിയിൽ തീവില, മുല്ലപ്പൂവിന് പൊന്നുംവില
Spread the love
Scroll to Top