കേരളത്തിലേക്ക് എംഡിഎംഎ കയറ്റി വിടുന്ന സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ.

കേരളത്തിലേക്ക് എംഡിഎംഎ കയറ്റി വിടുന്ന സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ.

ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കയറ്റി വിടുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡിൻ പിടിയിലായി. ഗുരുവായൂർ സ്വദേശി റിയാസ് എന്ന ‘കല്ല് റിയാസ്’ ആണ് യു.പിയിൽ നിന്നും പിടിയിലായത്. ബാംഗ്ലൂരിൽ കേരളത്തിലെ മയക്കുമരുന്ന് സംഘങ്ങൾക്ക് എം ഡി എം എ വിതരണം ചെയ്യുന്ന സൂത്രധാരനാണ് പിടിയിലായ റിയാസ്.
2026 മേയ് 26ന് തൃശൂർ വാണിയമ്പാറയിൽ ആംബുലൻസിൽ കടത്തുകയായിരുന്ന MDMA പിടികൂടിയ കേസിലാണ് നടപടി. ഗുരുവായൂർ ചൊവ്വല്ലൂർപ്പടി സ്വദേശി അമ്പലത്തുവീട്ടിൽ റിയാസ് (37) ആണ് ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നിന്ന് തൃശൂർ സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്.
 

Spread the love
See also  അയ്യങ്കാളി സ്ക്വയറിൽ വന്ദേമാതര സദസ്സുമായി ബിജെപി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top