വിദ്യാർഥിനികൾക്കൊപ്പം ചെക്ക് ഡാമിൽ കുളിച്ച് പ്രിൻസിപ്പൽ! വീഡിയോ വൈറൽ, ഒടുവിൽ സസ്പെൻഷൻ

വിദ്യാർഥിനികൾക്കൊപ്പം ചെക്ക് ഡാമിൽ കുളിച്ച് പ്രിൻസിപ്പൽ! വീഡിയോ വൈറൽ, ഒടുവിൽ സസ്പെൻഷൻ

ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം ചെക്ക് ഡാമിൽ കുളിക്കുന്ന പ്രിൻസിപ്പലിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ രാജസ്ഥാനിലെ ആൽവാറിൽ നടപടി. ഒൻപത് മുതൽ 12-ാം ക്ലാസ് വരെ പഠിക്കുന്ന 200ഓളം വിദ്യാർഥികളെയും കൂട്ടിയാണ് പ്രിൻസിപ്പൽ ചെക്ക് ഡാമിലെത്തിയത്. വനിതാ അധ്യാപകരെ ഒപ്പം കൂട്ടാതെയായിരുന്നു യാത്ര. വനപാതയിലൂടെ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ഏകദേശം രണ്ട് കിലോമീറ്റർ സഞ്ചരിച്ചാണ് സംഘം ജലാശയത്തിലെത്തിയത്. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിലായിരുന്നു സംഭവം.

വിദ്യാർഥികൾക്കൊപ്പം പ്രിൻസിപ്പൽ ജലാശയത്തിൽ കുളിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് ഗ്രാമവാസികൾ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകി. ഇതിന് പിന്നാലെയാണ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തത്. വിദ്യാർഥികളെ നീന്തൽ പഠിപ്പിക്കാനെന്ന പേരിലാണ് ചെക്ക് ഡാമിലേക്ക് കൊണ്ടുപോയതെന്നും ആരോപണമുണ്ട്.

ALSO READ;ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ, കണ്ടെത്തിയത് വീടിന്റെ പലഭാഗങ്ങളിൽ! ഞെട്ടിച്ച് നാലംഗ കുടുംബത്തിന്റെ കൂട്ടക്കൊല

നീന്തൽ പഠിപ്പിക്കുന്നതിനിടെ പ്രിൻസിപ്പൽ പെൺകുട്ടികളെ കൈകളിൽ ഉയർത്തിയതായും ഗ്രാമവാസികൾ ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ വിദ്യാഭ്യാസ വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാതെയാണ് യാത്ര നടത്തിയതെന്ന ആരോപണവും സംഭവത്തിൽ ശക്തമാണ്.

മുൻപ് നിരവധി പേർ മുങ്ങിമരിച്ചിട്ടുള്ള സ്ഥലമാണ് ഇതെന്ന് നാട്ടുകാർ പറയുന്നു. അപകടസാധ്യത കണക്കിലെടുത്ത് നാല് വർഷമായി ജലാശയത്തിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണെന്നും അവർ വ്യക്തമാക്കി. ഇത്തരമൊരു സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങളില്ലാതെ 200ഓളം വിദ്യാർഥികളുമായി പ്രിൻസിപ്പൽ ഇവിടെ എത്തിയതും തുടർന്ന് കുളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതുമാണ് ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തിന് വഴിവച്ചിരിക്കുന്നത്.

The post വിദ്യാർഥിനികൾക്കൊപ്പം ചെക്ക് ഡാമിൽ കുളിച്ച് പ്രിൻസിപ്പൽ! വീഡിയോ വൈറൽ, ഒടുവിൽ സസ്പെൻഷൻ appeared first on Express Kerala.

See also  കുട്ടികളുടെ സ്വകാര്യത ലംഘനം; അമേരിക്കയിൽ ടിക്ക്ടോക്കിന് ലഭിച്ചത് 40 ദശലക്ഷം ഡോളറിന്റെ റെക്കോർഡ് പിഴ!
Spread the love
Scroll to Top