കുംഭമേളയ്ക്ക് ചെലവാക്കുന്നതിന്റെ 0.1% മതി, 150 സ്കൂളുകൾ പൂട്ടുന്നത് തടയാമായിരുന്നു..! ജസ്റ്റിസ് വരാലെ

കുംഭമേളയ്ക്ക് ചെലവാക്കുന്നതിന്റെ 0.1% മതി, 150 സ്കൂളുകൾ പൂട്ടുന്നത് തടയാമായിരുന്നു..! ജസ്റ്റിസ് വരാലെ

ന്യൂഡൽഹി: കുംഭമേളയ്ക്കായി കോടികൾ ചെലവഴിക്കുമ്പോൾ അതിന്റെ ചെറിയൊരു ഭാഗം വിദ്യാഭ്യാസത്തിന് മാറ്റിവെച്ചിരുന്നെങ്കിൽ നിരവധി സ്കൂളുകൾ അടച്ചുപൂട്ടുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് പി.ബി. വരാലെ. കുംഭമേളയ്ക്കായി ചെലവഴിക്കുന്ന തുകയുടെ 0.1 ശതമാനം മാത്രം വിദ്യാഭ്യാസ മേഖലയ്ക്കായി നൽകിയിരുന്നെങ്കിൽ 100 മുതൽ 150 വരെ മറാഠി മീഡിയം സ്കൂളുകൾ പൂട്ടുന്നത് തടയാമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പരാമർശം.

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ശിർപൂരിൽ താൻ പഠിച്ച സ്കൂളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് വരാലെ. കുംഭമേളയ്ക്കായുള്ള അടിസ്ഥാനസൗകര്യ വികസനത്തിന് 34,000 കോടി രൂപയും, ഇടനാഴി വികസനത്തിന് 11,000 കോടി രൂപയും ചെലവഴിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ;11 വയസ്സുള്ള സ്വന്തം മകനെ കഴുത്തുഞെരിച്ച് കത്രികകൊണ്ട് കുത്തിക്കൊന്നു! മൃതദേഹം തുണിയിൽ പൊതിഞ്ഞ് രക്ഷപ്പെടാൻ ശ്രമം, യുവതി അറസ്റ്റിൽ

കുംഭമേള പോലുള്ള കാര്യങ്ങൾക്ക് പണം ചെലവഴിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും ജസ്റ്റിസ് വരാലെ വ്യക്തമാക്കി. എന്നാൽ, അതേ തുകയിൽ നിന്ന് 0.1 ശതമാനമെങ്കിലും വിദ്യാഭ്യാസ മേഖലയിലേക്ക് മാറ്റിവെച്ചിരുന്നെങ്കിൽ 100 മുതൽ 150 വരെ മറാഠി മീഡിയം സ്കൂളുകൾ അടച്ചുപൂട്ടുന്നത് ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്കൂളുകൾ അടച്ചുപൂട്ടുന്നത് ഒഴിവാക്കാൻ ആവശ്യമായ ഫണ്ടിന്റെ അപര്യാപ്തതയാണ് പ്രധാന പ്രശ്നമെന്നിരിക്കെ, സർക്കാർ പണം ഏത് മേഖലകൾക്ക് എത്രമാത്രം മുൻഗണന നൽകി വിനിയോഗിക്കണം എന്ന ചർച്ചയ്ക്കാണ് ജസ്റ്റിസ് വരാലെയുടെ പരാമർശം വീണ്ടും വഴിതുറക്കുന്നത്.

The post കുംഭമേളയ്ക്ക് ചെലവാക്കുന്നതിന്റെ 0.1% മതി, 150 സ്കൂളുകൾ പൂട്ടുന്നത് തടയാമായിരുന്നു..! ജസ്റ്റിസ് വരാലെ appeared first on Express Kerala.

See also  നീറ്റ് പി.ജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; അഡ്മിറ്റ് കാർഡ് ഓഗസ്റ്റ് 25 മുതൽ | NEET PG 2026
Spread the love
Scroll to Top