തെലങ്കാനയിലെ 4 കോടി ജനങ്ങളെ ‘അപമാനിച്ചു’..! മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ യുഎസ് സന്ദർശന അനുമതി നിഷേധിച്ചത് എന്തുകൊണ്ട്?

തെലങ്കാനയിലെ 4 കോടി ജനങ്ങളെ ‘അപമാനിച്ചു’..! മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ യുഎസ് സന്ദർശന അനുമതി നിഷേധിച്ചത് എന്തുകൊണ്ട്?

ഹൈദരാബാദിൽ നിന്ന് അമേരിക്കയിലേക്ക് പോകാനിരുന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ യാത്രയ്ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചില്ല. ബ്രിട്ടൻ സന്ദർശനത്തിന് അനുമതി നൽകിയെങ്കിലും അമേരിക്കൻ യാത്രയ്ക്കുള്ള രാഷ്ട്രീയ അനുമതി വിദേശകാര്യ മന്ത്രാലയം നിഷേധിക്കുകയായിരുന്നു. ഇതോടെ വിഷയം രാഷ്ട്രീയ വിവാദമായി മാറി. നാല് കോടി തെലങ്കാനക്കാരെ അപമാനിക്കുന്ന നടപടിയാണിതെന്ന് രേവന്ത് റെഡ്ഡി ആരോപിച്ചു.

തെലങ്കാനയെ കായിക, നിക്ഷേപ കേന്ദ്രമാക്കി മാറ്റുക, ലോകോത്തര സർവകലാശാലകളെ സംസ്ഥാനത്തേക്ക് കൊണ്ടുവരിക എന്നിവയായിരുന്നു അമേരിക്കൻ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. എന്നാൽ യാത്രയുടെ നിർദേശിച്ച ലക്ഷ്യവും തയ്യാറാക്കിയ യാത്രാപരിപാടിയും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മുഖ്യമന്ത്രിമാരുടെയും മറ്റ് പ്രമുഖരുടെയും വിദേശയാത്രകൾക്ക് രാഷ്ട്രീയ അനുമതി നൽകുമ്പോൾ പദവിക്കും യാത്രയുടെ ഉദ്ദേശ്യത്തിനും അനുയോജ്യമായ പരിപാടിയാണോ എന്ന് മന്ത്രാലയം പരിശോധിക്കാറുണ്ട്.

ALSO READ;ആളില്ലാഞ്ഞിട്ടല്ല, ആള് കൂടുതലാ..! ‘സണ്ണി’ തുടരും; കെ.പി.സി.സി അധ്യക്ഷനാര്? തീരുമാനം വൈകും; നിയമനങ്ങൾക്ക് ഇനി മാനദണ്ഡവും

ആഗസ്റ്റ് 24ന് ഹാർവാർഡ് സർവകലാശാലയുടെയും എംഐടിയുടെയും ക്യാംപസുകൾ സന്ദർശിക്കാനും, ആഗസ്റ്റ് 25ന് ബോസ്റ്റണിലെ നോർത്ത്-ഈസ്റ്റേൺ സർവകലാശാലയും വിർജീനിയ ടെക് സർവകലാശാലാ സംഘവുമായി കൂടിക്കാഴ്ച നടത്താനും രേവന്ത് റെഡ്ഡി പദ്ധതിയിട്ടിരുന്നു. ആഗസ്റ്റ് 26ന് ന്യൂയോർക്കിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസുമായി കൂടിക്കാഴ്ചയും പരിപാടിയിലുണ്ടായിരുന്നു. ആഗസ്റ്റ് 30ന് ഇന്ത്യയിലേക്ക് മടങ്ങാനായിരുന്നു തീരുമാനം. ബ്രിട്ടൻ സന്ദർശനത്തിന് മൂന്ന് ദിവസത്തെ അനുമതി ലഭിക്കുകയും അവിടെ നിശ്ചയിച്ച കൂടിക്കാഴ്ചകളും അക്കാദമിക് പരിപാടികളും പൂർത്തിയാക്കുകയും ചെയ്തു.

എന്നാൽ അമേരിക്കൻ യാത്രയ്ക്ക് അനുമതി നിഷേധിച്ചതോടെ കേന്ദ്രത്തിനെതിരെ രേവന്ത് റെഡ്ഡി കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇത് തന്റെ യാത്ര തടഞ്ഞതല്ല, തെലങ്കാന ജനതയോടുള്ള അനാദരവാണെന്നും, ‘ഗുജറാത്ത് ആധിപത്യം’ കാരണം തെലങ്കാനയുടെ വളർച്ച തടയാനുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയെയും താൻ കോൺഗ്രസിനെയും പ്രതിനിധീകരിക്കുന്നതാണോ കേന്ദ്രം പറഞ്ഞ ‘രാഷ്ട്രീയ കാരണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. നടപടി സഹകരണ ഫെഡറലിസത്തിന്റെ ആത്മാവിന് വിരുദ്ധമാണെന്നും ഗുജറാത്ത് തെലങ്കാനയ്ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, വിദേശയാത്രകൾക്ക് രാഷ്ട്രീയ അനുമതി നൽകുന്നത് വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതലയാണെന്നതാണ് കേന്ദ്രത്തിന്റെ നിലപാട്.

See also  ശത്രു സ്ഥലം മണത്തറിയും മുൻപേ നെഞ്ച് തകർക്കും..! S-400 റഡാറിന് പിന്നിലെ ‘ബ്ലിങ്കിങ്’ രഹസ്യം

The post തെലങ്കാനയിലെ 4 കോടി ജനങ്ങളെ ‘അപമാനിച്ചു’..! മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ യുഎസ് സന്ദർശന അനുമതി നിഷേധിച്ചത് എന്തുകൊണ്ട്? appeared first on Express Kerala.

Spread the love
Scroll to Top