
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷൻ പരിസരത്ത് ഓണം ആഘോഷിക്കുകയും റീൽസ് ചിത്രീകരിക്കുകയും ചെയ്ത സംഭവത്തിൽ ഏഴ് പോലീസുകാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. സ്റ്റേഷനിലുണ്ടായിരുന്ന ഏഴ് പോലീസുകാരെയും എ.ആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റി.(Museum Police Station Seven Police Officers Transferred Over Onam Celebration With ED Case Accused)
സിറ്റി പോലീസ് കമ്മീഷണർ ഡി.ജി.പിക്ക് നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കേസിലെ പ്രതികളായ മുൻ സി.പി.എം കൗൺസിലർ ഐ.പി. ബിനു, ഉണ്ണി തുടങ്ങിയവർ ജാമ്യവ്യവസ്ഥയുടെ ഭാഗമായി സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോഴായിരുന്നു വിവാദമായ ഓണാഘോഷത്തിലും റീൽസ് ചിത്രീകരണത്തിലും പങ്കാളികളായത്.
ഒപ്പിട്ട ശേഷം പ്രതികളോട് ഉടൻ മടങ്ങാൻ ആവശ്യപ്പെടേണ്ടതിന് പകരം, സ്റ്റേഷന് മുന്നിലെ പൂക്കളത്തിന് സമീപവും ഊഞ്ഞാലിലുമൊക്കെയായി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോലീസുകാർ അനുമതി നൽകിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. സംഭവം വൻ വിവാദമായതോടെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
Story Summary
Seven police officers attached to the Museum Police Station in Thiruvananthapuram have been transferred to the AR Camp following a lapse where accused individuals in an ED officer assault case held Onam celebrations and recorded reels outside the station. The action was taken based on a report by the City Police Commissioner.




