എന്നെക്കാൾ ഇളയത്, അവൻ എന്റെ അനിയനാണ്..! വീഡിയോക്കെതിരെ ജെയ്മി ലെവർ

എന്നെക്കാൾ ഇളയത്, അവൻ എന്റെ അനിയനാണ്..! വീഡിയോക്കെതിരെ ജെയ്മി ലെവർ

വിവാഹം കഴിഞ്ഞെന്ന തരത്തിൽ പ്രചരിച്ച എ.ഐ. നിർമിത വ്യാജ വീഡിയോകൾക്കെതിരെ തുറന്ന പ്രതികരണവുമായി നടി ജെയ്മി ലെവർ. ബോളിവുഡ് താരം ഗോവിന്ദയുടെ മകൻ യഷ് വർധൻ അഹൂജയുമായി താൻ വിവാഹിതയായെന്ന വാർത്തകൾ പൂർണമായും തെറ്റാണെന്ന് ജെയ്മി വ്യക്തമാക്കി. യഷ് വർധൻ തനിക്ക് അനിയനെപ്പോലെയാണെന്നും, വ്യാജ വീഡിയോകൾ കാരണം യഥാർഥ വിവാഹാലോചനകൾ പോലും നിർത്തിവെക്കേണ്ട സാഹചര്യമുണ്ടായെന്നും താരം തമാശരൂപേണ പറഞ്ഞു.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ജെയ്മി പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ചത്. ആദ്യം എ.ഐ. വീഡിയോകൾ തമാശയായാണ് തോന്നിയതെന്നും ബന്ധുക്കളും താനും അവ പരസ്പരം അയച്ച് ചിരിച്ചിരുന്നെന്നും ജെയ്മി പറഞ്ഞു. എന്നാൽ പിന്നീട് ആളുകൾ തന്നെ വിളിച്ച് വിവാഹത്തിന് ആശംസകൾ അറിയിക്കുന്ന സാഹചര്യമുണ്ടായി. ഇതോടെ വ്യാജ പ്രചാരണം ചെറിയ പ്രശ്‌നമല്ലാതായെന്നും താരം വ്യക്തമാക്കി. ആളുകൾ അഭിനന്ദിക്കാൻ വിളിക്കുന്നതിനാൽ തനിക്ക് വന്നുകൊണ്ടിരുന്ന യഥാർഥ വിവാഹാലോചനകൾ പോലും നിലച്ചെന്നും ഇനി ഇത്തരം വീഡിയോകൾ നിർമിക്കരുതെന്നും ജെയ്മി ആവശ്യപ്പെട്ടു.

ALSO READ;‘സൂര്യാസ്തമയത്തിന് ശേഷം പ്രവേശനമില്ല’..! നിഗൂഢ വനവുമായി സിദ്ധാർഥ്, തമന്ന; ‘ദ വ്വാൻ’ ടീസർ പുറത്ത്

വ്യാജ വീഡിയോകൾ നിർമിച്ചവരുടെ സർഗാത്മകതയെയും ജെയ്മി പരിഹാസരൂപേണ പരാമർശിച്ചു. കല്യാണപ്പെണ്ണിന്റെ വേഷത്തിൽ തന്നെ കാണിക്കുന്ന തരത്തിലുള്ള വീഡിയോകൾ ക്രിയേറ്റീവാണെന്ന് പറഞ്ഞ താരം, ആവശ്യത്തിന് വ്യൂസ് ലഭിച്ചില്ലേയെന്നും ഇനി വീഡിയോകൾ നീക്കം ചെയ്യാമെന്നും ആവശ്യപ്പെട്ടു. വിവാഹവാർത്തകളിൽ പരാമർശിക്കുന്ന വ്യക്തി പ്രായത്തിൽ തനിക്കേക്കാൾ ഇളയയാളാണെന്നും ഒരുമിച്ച് ഒരു സിനിമയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ജെയ്മി വ്യക്തമാക്കി. “അവൻ എന്റെ സഹോദരനാണ്, എന്നെക്കാൾ വളരെ ചെറുപ്പമാണ്” എന്നും താരം പറഞ്ഞു.

‘ഹീറോ കി ഹീറോയിൻ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് യഷ് വർധൻ അഹൂജ. നീണ്ട ഇടവേളയ്ക്ക് ശേഷം സാജിദ് ഖാൻ സംവിധാനത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണിത്. നിതാൻഷി ഗോയൽ, സുനിത അഹൂജ, ജെയ്മി ലെവർ, ചങ്കി പാണ്ഡെ, ബ്രിജേന്ദ്ര കല, സിമ്രത് കൗർ രൺധാവ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. എ.ഐ. സൃഷ്ടിക്കുന്ന വ്യാജ ദൃശ്യങ്ങൾ യഥാർഥ വാർത്തകളായി പ്രചരിക്കുന്ന സാഹചര്യത്തിൽ, ജെയ്മിയുടെ പ്രതികരണം ഇത്തരം ഉള്ളടക്കങ്ങളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ചർച്ചയ്ക്കും വഴിയൊരുക്കുകയാണ്.

See also  കസവിന്റെ കഥ: കേരളത്തിന്റെ ലാളിത്യത്തെ ലോകത്തിന് മുന്നിലെത്തിച്ച കൈത്തറി പാരമ്പര്യം | Kerala Kasavu Saree

The post എന്നെക്കാൾ ഇളയത്, അവൻ എന്റെ അനിയനാണ്..! വീഡിയോക്കെതിരെ ജെയ്മി ലെവർ appeared first on Express Kerala.

Spread the love
Scroll to Top