
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ വിലയിൽ ഇടിവുണ്ടായതിന് പിന്നാലെ, ഇന്നും വിപണിയിൽ അതേ നിരക്ക് തന്നെ തുടരുകയാണ്. ഇതനുസരിച്ച് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,20,080 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 15,010 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പണിക്കൂലിയും ജി.എസ്ടിയും മറ്റ് നിരക്കുകളും കൂടി ചേരുമ്പോൾ സ്വർണം വാങ്ങാൻ സാധാരണക്കാർക്ക് വലിയ തുക തന്നെ നൽകേണ്ടി വരും.
അന്താരാഷ്ട്ര വിപണിയിലെ നിരക്ക് മാറ്റങ്ങളും ആഗോള സാമ്പത്തിക രംഗത്തെ സംഭവവികാസങ്ങളും വരും ദിവസങ്ങളിലും കേരളത്തിലെ സ്വർണവിലയെ സ്വാധീനിച്ചേക്കാം. ലോകമെമ്പാടുമുള്ള യുദ്ധസമാനമായ സാഹചര്യങ്ങളും രാഷ്ട്രീയ പ്രതിസന്ധികളും സാമ്പത്തിക മാന്ദ്യ ഭീതിയും കാരണം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് കൂടുതൽ താൽപ്പര്യത്തോടെ എത്തുന്നതാണ് നിലവിലുള്ള ഉയർന്ന വിലയ്ക്ക് പ്രധാന കാരണം.
The post സ്വർണപ്രേമികൾക്ക് ആശ്വാസം; സംസ്ഥാനത്ത് ഇന്നത്തെ സ്വർണവിലയിൽ മാറ്റമില്ല! appeared first on Express Kerala.




