തിരുവോണ നാളിൽ മഴക്കെടുതി മുന്നറിയിപ്പ്; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണം!

തിരുവോണ നാളിൽ മഴക്കെടുതി മുന്നറിയിപ്പ്; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണം!

ലയാളികൾ തിരുവോണം ആഘോഷിക്കുന്ന ഈ വേളയിൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കൂട്ടൽ പ്രകാരം ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പുലർച്ചെ മുതൽ തന്നെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ പെയ്തുതുടങ്ങിയിട്ടുണ്ട്. വടക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിലും മഴ കനത്തിരുന്നു, ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ജാഗ്രതാ നിർദ്ദേശം.

മഴ മുന്നറിയിപ്പ് ശക്തമായ സാഹചര്യത്തിൽ വിനോദസഞ്ചാര വകുപ്പും ഡി.ടി.പി.സിയും കർശന മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അലർട്ട് നിലനിൽക്കുന്ന ജില്ലകളിലെ വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മറ്റ് പ്രധാന ടൂറിസം കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ സന്ദർശകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കാലാവസ്ഥ അനുകൂലമാകുന്നതുവരെ ഈ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Also Read: മലയാളികൾക്ക് ഹൃദയം നിറഞ്ഞ ഓണാശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും!

മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള മലയോര മേഖലകളിലും യാത്രകൾക്ക് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ബോർഡുകൾ സ്ഥാപിക്കുകയും വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന സഞ്ചാരികൾക്ക് അടിയന്തര സഹായത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്. പോലീസ്, ദുരന്തനിവാരണ വിഭാഗം, ഫയർഫോഴ്സ് എന്നിവയുടെ ഏകോപനത്തോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

The post തിരുവോണ നാളിൽ മഴക്കെടുതി മുന്നറിയിപ്പ്; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണം! appeared first on Express Kerala.

Spread the love
See also  US യുദ്ധവിമാനങ്ങൾക്ക് ഭീഷണിയായി ചൈനയുടെ പുതിയ ഹൈപ്പർസോണിക് സാങ്കേതികവിദ്യ: വ്യോമാക്രമണ മിസൈലുകൾ വഹിക്കാവുന്ന ‘HGV’ വികസിപ്പിച്ചതായി റിപ്പോർട്ട് | China Develops HGV
Scroll to Top