
ആഷിഖ് ഉസ്മാന്റെ നിർമാണത്തിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘അതിമനോഹര’ത്തിന്റെ പുതിയ ഓണം സ്‌പെഷ്യൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പോലീസ് യൂണിഫോമിൽ ബുള്ളറ്റിൽ മാസ് ലുക്കിൽ ഇരിക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ചിത്രം വരുന്ന ഡിസംബർ 24-ന് തിയേറ്ററുകളിൽ എത്തുമെന്നും പോസ്റ്ററിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ചിത്രത്തിൽ ലൗലജൻ എന്ന സാധാരണക്കാരനായ പോലീസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും തമ്മിലുള്ള സംഘർഷഭരിതമായ മുഹൂർത്തങ്ങളാണ് അവതരിപ്പിക്കുന്നത്. മീരാ ജാസ്മിൻ നായികയായി എത്തുന്ന ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കോംബോയാണ് വീണ്ടും ഒന്നിക്കുന്നത്. ‘തുടരും’ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നതിനാൽ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളമാണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ആദ്യ മോഹൻലാൽ ചിത്രം കൂടിയാണിത്.
Also Read: ജയസൂര്യയുടെ പാൻ-ഇന്ത്യൻ ആക്ഷൻ ത്രില്ലർ; ‘ഓപ്പറേഷൻ ത്രാൾ’ ടീസർ പുറത്തിറങ്ങി!
ലാലു അലക്‌സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാജി കുമാർ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതസംവിധാനവും നിർവഹിക്കുന്നു. സെൻട്രൽ പിക്‌ചേഴ്‌സ് വിതരണം ചെയ്യുന്ന ഈ പാൻ-ഇന്ത്യൻ ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിക്കഴിഞ്ഞു.
The post പ്രേക്ഷകരെ ആവേശത്തിലാക്കി മോഹൻലാൽ ചിത്രം; ‘അതിമനോഹരം’ ഓണം സ്‌പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി! appeared first on Express Kerala.




