തൃശൂരിൽ നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി അപകടം; രണ്ടുപേർ മരിച്ചു

തൃശൂരിൽ നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി അപകടം; രണ്ടുപേർ മരിച്ചു

തൃശൂർ കൊണ്ടാഴി ചേലക്കോടിൽ നിയന്ത്രണം വിട്ട ലോറി റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം. പ്ലാഴി-വാഴക്കോട് സംസ്ഥാന പാതയിൽ ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഈ അപകടം ഉണ്ടായത്. പഴയന്നൂർ പാറക്കുളം സ്വദേശി ഷെമീർ (42), പാലക്കാട് മണ്ണാർക്കാട് സ്വദേശി ജോസഫ് (53) എന്നിവരാണ് മരിച്ചത്. മിൽമ പാൽ കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അതേസമയം, ചെറിയ പരിക്കുകളോടെ കടയുടമയായ ശശിധരൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ചേലക്കോട് സെന്ററിന് സമീപത്തെ വളവിൽ വെച്ചാണ് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടത്. ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് വാഹനം നിർത്തി ചായ കുടിക്കാൻ എത്തിയതായിരുന്നു. ഇതിനിടെ സ്‌കൂട്ടറിലെത്തിയ ഷെമീറും ഇവിടെയെത്തി ചായ കുടിക്കുന്നതിനിടയിലാണ് ലോറി കടയിലേക്ക് പാഞ്ഞുകയറിയത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചേലക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The post തൃശൂരിൽ നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി അപകടം; രണ്ടുപേർ മരിച്ചു appeared first on Express Kerala.

Spread the love
See also  തിരഞ്ഞെടുപ്പ് നടക്കാൻ ഇനി ദിവസങ്ങൾ മാത്രം! കായംകുളം മിലാദ്-ഇ-മെമ്മോറിയൽ ട്രസ്റ്റ് തിരഞ്ഞെടുപ്പിന് സുപ്രീം കോടതിയുടെ സ്റ്റേ
Scroll to Top