നേപ്പാളിൽ കനത്ത മിന്നൽപ്രളയം; എട്ടുമരണം, നിരവധി പേരെ കാണാതായി!

നേപ്പാളിൽ കനത്ത മിന്നൽപ്രളയം; എട്ടുമരണം, നിരവധി പേരെ കാണാതായി!

ടിബറ്റ് അതിർത്തിയോട് ചേർന്ന നേപ്പാൾ മേഖലയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ എട്ടുപേർ മരണപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെ ഭോട്ടെ കോഷി നദിയിൽ പെട്ടെന്നുണ്ടായ ജലനിരപ്പ് ഉയർച്ചയാണ് വൻ ദുരന്തത്തിന് കാരണമായത്. നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് സമീപ പ്രദേശങ്ങളിലെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലാവുകയും, നിരവധി വീടുകളും വാഹനങ്ങളും മലവെള്ളപ്പാച്ചലിൽ ഒലിച്ചുപോവുകയും ചെയ്തു.

ദുരന്തബാധിത പ്രദേശങ്ങളിൽ സൈന്യത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ ഊർജിതമായ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സൈനിക ഹെലികോപ്റ്ററുകളും സ്ഥലത്ത് വിന്യേച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികളും നടക്കുന്നുണ്ട്. സാഹചര്യം വിലയിരുത്തുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി നേപ്പാൾ പ്രധാനമന്ത്രി അടിയന്തര യോഗവും വിളിച്ചുചേർത്തിട്ടുണ്ട്.

The post നേപ്പാളിൽ കനത്ത മിന്നൽപ്രളയം; എട്ടുമരണം, നിരവധി പേരെ കാണാതായി! appeared first on Express Kerala.

Spread the love
See also  സംസ്ഥാനത്ത് റെക്കോർഡ് മദ്യവില്പന; ഓണം സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം
Scroll to Top